വന്യ മൃഗ സംരക്ഷണത്തിനൊപ്പം മനുഷ്യരുടെ ജീവിതവും വലുതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

അരിക്കൊമ്പനെ പിടിക്കണമെന്നത് ജനങ്ങളുടെ ആവശ്യമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവകുപ്പ് അതിനു വേണ്ട കാര്യങ്ങള്‍ നടത്തി വരികയായിരുന്നു.കൂടുതല്‍ വാര്‍ഡന്‍ മാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം അരിക്കൊമ്പനെ പിടികൂടുന്ന നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് അനുസരിക്കുമെന്നും മന്ത്രി പറഞ്ഞു. 28 വരെ എന്നത് അന്തിമ വിധിയല്ല. ജനങ്ങളുടെ ജീവിന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നാളെ കോട്ടയത്ത് നടക്കുന്ന യോഗത്തില്‍ കാര്യങ്ങള്‍ പരിശോധിക്കും. പ്രദേശത്തെ ജനങ്ങളുടെ സ്വര്യ ജീവിതം തടസപ്പെടുത്തില്ല.എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികളിലേക്ക് കടന്നത്. വന്യ മൃഗ സംരക്ഷണത്തിനൊപ്പം മനുഷ്യരുടെ ജീവിതവും വലുതാണെന്നും മന്ത്രി ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. എവിടെയെങ്കിലും വീഴ്ച വന്നിട്ടുണ്ടൊയെന്ന് പരിശോധിക്കും. ആനയെ പിടികൂടുമ്പോള്‍ പാലിക്കേണ്ട എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് വനം വകുപ്പ് മുന്നോട്ട് പോയതെന്നും മന്ത്രി അറിയിച്ചു.

അതേ സമയം അരിക്കൊമ്പനെ പിടികൂടാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍വെളളിയാഴ്ച ഉന്നതതല യോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മണിയ്ക്ക് കോട്ടയം വനം സിസിഎഫ് ഓഫീസില്‍ വെച്ചാണ് യോഗം. കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനം കൈക്കൊള്ളും. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജിയിലാണ് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News