മുനമ്പം വിഷയത്തില്‍ നിലവില്‍ ധാരാളം നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. അവിടെ താമസിക്കുന്ന ഭൂരേഖ ഉള്ളവരെ സംരക്ഷിക്കാന്‍ ഉള്ള ശ്രമം നടത്തുമെന്നും താമസക്കാരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
പാവങ്ങളായ താമസക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും. വിഷയത്തില്‍ നിയമവശം ഇന്ന് പരിശോധിക്കും. ഏത് രീതിയിലാണ് അവിടെയുള്ള താമസക്കാരെ സംരക്ഷിക്കാന്‍ കഴിയുക എന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫറൂഖ് കോളേജും അതിന്റെ ഭരണസമിതിയും ആണ് ഇതിലെ കുറ്റക്കാര്‍. മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്ന് ഫറോക്ക് കോളേജും അതിന്റെ സംവിധാനങ്ങളും. ഇത്രയും വലിയ ചതിക്ക് കാരണവും അവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
നിലവില്‍ അവിടുത്തെ ജനങ്ങള്‍ വലിയ ചതിയില്‍പ്പെട്ടിരിക്കുകയാണ്. നിയമവശങ്ങള്‍ പരിശോധിച്ചു അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. എല്ലാം പരിശോധിക്കപ്പെടണം. നിലവില്‍ താമസിക്കുന്നവരെയും പാവങ്ങളായുള്ള ജനങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. വലിയ കുടിയേറ്റക്കാരും ഇവിടെയുണ്ടെന്നും അവരെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here