വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിച്ചു; വാഗ്ദാനങ്ങള്‍ പാലിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പടിയിറക്കം

മുന്നണി തീരുമാനപ്രകാരം രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് അഹമ്മദ് ദേവര്‍കോവില്‍ പടിയിറങ്ങുന്നത് അഭിമാനകരമായ നേട്ടങ്ങളുമായാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തിക്കാനായതും,എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായ മ്യൂസിയം സൗഹൃദ സമിതി രൂപീകരിച്ചതും മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ മികച്ച നേട്ടങ്ങളില്‍ ചിലതാണ്.

പ്രകൃതി ദുരന്തവും, കോവിഡ് മഹാമാരിയും 100 ദിവസത്തിലധികം നീണ്ട സമരങ്ങളും, പാറയുടെ ലഭ്യതകുറവും ഉള്‍പ്പെടെ പലതായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനിടയിലെ പ്രതിസന്ധി. 2021 ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പുലിമുട്ടിന്റെ നീളം കേവലം 650 മീറ്റര്‍ മാത്രം.

Also Read : പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനം; മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റര്‍ പുലിമുട്ട് നിര്‍മ്മാണം അതിശയിപ്പിക്കുന്ന വേഗത്തില്‍ പൂര്‍ത്തിയാക്കി. പ്രതിസന്ധികള്‍ക്കിടയിലും വിഴിഞ്ഞത്ത് ആദ്യ കപ്പലത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് അഹമ്മദ് ദേവര്‍കോവിലിന്റെ അഭിമാന നേട്ടം. തടസങ്ങള്‍ നീക്കി വിഴിഞ്ഞം ബാലരാമപുരം റെയില്‍വെ ലൈന്‍ DPR-ന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുത്തു.

തുറമുഖത്തെ ദേശീയ പാതയുടെ കണക്ടിവിറ്റി റോഡ് നിര്‍മ്മാണം അന്തിമഘട്ടത്തിച്ചു. 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാവുന്ന ലോജിസ്റ്റിക് പാര്‍ക്ക് പദ്ധതിക്ക് കരാര്‍ കമ്പനിയുമായി ധാരണയിലെത്തി. 6000 കോടി രൂപ ചെലവ് വരുന്ന ഔട്ടര്‍ റിംഗ്l റോഡ് വ്യവസായ വികസന കുതിപ്പിന് കരുത്തേകുന്നതാണ്.

Also Read : റോഡ് യാത്ര സുരക്ഷിതമാക്കി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശ്ശികയില്ലാതെ ശമ്പളം വിതരണം; അഭിമാനത്തോടെ മന്ത്രി ആന്റണി രാജു പടിയിറങ്ങുന്നു

വിഴിഞ്ഞത്തിനൊപ്പം കേരളത്തിലെ 4 ചെറുകിട തുറമുഖങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഇത് കൂടാതെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്ന മ്യൂസിയം സൗഹൃദ സമിതി രൂപീകരിച്ചു. പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള യുഎഇ കേരള കപ്പല്‍ സര്‍വീസിന് ഉടന്‍ തുടക്കമാകും. കേരളത്തിന്റെ അഭിമാന പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കിയും പൂര്‍ത്തീകരണ വക്കില്‍ എത്തിച്ചുമാണ് മുന്നണി തീരുമാനപ്രകാരം രണ്ടര വര്‍ഷത്തിനിപ്പുറം രണ്ടാം പിണറായി മന്ത്രി സഭയില്‍ നിന്നും അഹമ്മദ് കോവില്‍ പടിയിറങ്ങുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News