കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മത്സ്യതൊഴിലാളികളുടെ ഫിഷ് ലാൻഡിങ് സെന്ർ എന്ന ഏറെ നാളുകളായുള്ള ആവശ്യത്തിന് അനുമതി. ഡിസംബര്‍ 26 നു ഫിഷ് ലാൻഡിങ് സെന്ററിന്റെ നിർമാണ പ്രവർത്തി ആരംഭിക്കും. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി.
മത്സ്യ തൊഴിലാളികളുടെ ആവശ്യം ബജറ്റില്‍ ഉള്‍പ്പെടുത്തപ്പെടുകയും ഇതിനായി 9.55 കോടി രൂപയുടെ ഭരണാനുമതിയും ലഭിക്കുകയൂം ചെയ്തു എന്നും മന്ത്രി കുറിച്ചു.
മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഫേസ്ബുക് പോസ്റ്റ്
കോഴിക്കോട് സൗത്ത് മണ്ഡലത്തില് പടിഞ്ഞാറാന് തീരപ്രദേശത്തെ മത്സ്യതൊഴിലാളികളുടെ വളരെ കാലമായുള്ള ആവശ്യമായിരുന്നു മുഖദാറില് ഒരു ഫിഷ്‌ലാന്റിങ്ങ് സെന്റര് എന്നത്.
പ്രസ്തുത ആവശ്യം ബജറ്റില് ഉള്പ്പടുത്താന് ഇടപെടുകയും അതിന്റെ ഭാഗമായി 2022-23 വര്ഷത്തെ ബജറ്റില് ഉള്പ്പെടുത്തപ്പെടുകയും ചെയ്തു. തുടര്ന്ന് 2023 ഒക്ടോബറില് പ്രസ്തുത പ്രവൃത്തിക്ക് 9.55 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഫിഷ്‌ലാന്റിഗ് സെന്റിറിന്റെ നിര്മ്മാണ പ്രവൃത്തി 2023 ഡിസംബര് 26 ചൊവ്വാഴ്ച ആരംഭിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here