തലസ്ഥാന പരാമര്‍ശം, കെപിസിസിയുടെ തീരുമാനമുണ്ടോ എന്ന് വ്യക്തമാക്കണം: എ.കെ ബാലന്‍

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍റെ പരാമർശത്തില്‍ പ്രതികരണവുമായി എ.കെ ബാലന്‍. ഹൈബി ഈഡന്‍ എം.പിയുടെ പരാമര്‍ശത്തില്‍ കെപിസിസിയുടെ തീരുമാനമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

ALSO READ: “ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ ക‍ഴിയുന്നില്ല”: കേന്ദ്ര സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത

അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ ഒരു വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് പരാമര്‍ശത്തിന് പിന്നിലെങ്കില്‍ അത് തുറന്നു പറയണം .പ്രാദേശികമായ വികാരം കത്തിക്കുന്നത് എന്തിന്‍റെ പിൻബലത്തിലാണെന്നും എ.കെ ബാലൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News