അരിക്കൊമ്പനെ പിടിക്കരുത് എന്ന നിർദ്ദേശം അപ്രായോഗികം, മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പനെ പിടിക്കരുത് എന്ന നിർദ്ദേശം അപ്രായോഗികമെന്ന് മന്ത്രി എകെ ശശീന്ദ്രൻ.
കാട്ടിലേക്ക് തിരിച്ചയക്കണമെങ്കിലും ആനയെ പിടിക്കണം. പിടിക്കാതെ ഉൾവനത്തിലേക്ക് എങ്ങനെയാണ് മാറ്റാൻ കഴിയുകയെന്നും മന്ത്രി ചോദിച്ചു. കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ നിലപാടിനോട് അനുകൂല സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചത്. മനുഷ്യനെ മറന്നുള്ള വന്യജീവി സ്നേഹവും വന്യജീവികളെ മറന്നുള്ള മനുഷ്യ സ്നേഹവും സർക്കാറിന് സ്വീകാര്യമല്ല. പ്രശ്നപരിഹാരത്തിന് നിയമപരമായ പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചാൽ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News