“കേന്ദ്രത്തിന്റേത് സ്വന്തം തെറ്റ് ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് കൈ കഴുകാനുള്ള ശ്രമം”; കേന്ദ്ര വനമന്ത്രി ഭൂപെന്ദ്ര യാദവിനെതിരെ മന്ത്രി എകെ ശശീന്ദ്രൻ

Minister AK Saseendran

കേന്ദ്ര വനമന്ത്രി ഭൂപെന്ദ്ര യാദവിനെതിരെ മന്ത്രി എകെ ശശീന്ദ്രൻ. വയനാട് ദുരന്തത്തിന്റെ കാരണം സംസ്ഥാന സർക്കാരാണെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം. എല്ലാവരും ഒറ്റക്കെട്ടായി ദുരന്തബാധിതരെ രക്ഷപ്പെടുത്താനും സഹായിക്കാനും ശ്രമിക്കുകയാണ്. ഈ സമയത്ത് ദുരന്തത്തിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ ശ്രമിക്കുന്നത് അപലപനീയമെന്നും മന്ത്രി എകെ ശശീന്ദ്രൻ.

Also Read; ദുരന്തത്തിലാഴ്ന്ന വയനാടിന് കൈത്താങ്ങ് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിയത് ഒന്നരക്കോടി രൂപ, ജീവനക്കാർ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ

കേന്ദ്രം സ്വന്തം തെറ്റ് ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് കൈ കഴുകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സംശയം. കേന്ദ്രത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഇത്തരം പരാമർശങ്ങൾ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം നിർവഹിക്കാതിരിക്കാൻ ഉള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് കേന്ദ്രമന്ത്രിയെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.

Also Read; ‘വിധിയെ തടുക്കാൻ പറ്റില്ല’; തിരച്ചിലിനിടെ രക്ഷാ പ്രവർത്തകർക്ക് മൺകൂനക്കിടയിൽ നിന്ന് കിട്ടിയ ഓട്ടോഗ്രാഫിൽ ഇങ്ങനെ രേഖപ്പെടുത്തി, നോവായി വയനാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News