മിഷൻ അരിക്കൊമ്പൻ; ഉന്നതതല യോഗം വിളിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടിക്കുന്ന ദൗത്യം 29 ആം തിയ്യതി വരെ നിർത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്ക് കോട്ടയം വനം സി. സി. എഫ് ഓഫീസില്‍ ആണ് യോഗം. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാൽ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കും എന്ന് മന്ത്രി അറിയിച്ചു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News