“മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ ഏറെ ദുഃഖം”; അനുശോചനം രേഖപ്പെടുത്തി മന്ത്രി എ കെ ശശീന്ദ്രൻ

പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ ഏറെ ദുഃഖമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ. മാധ്യമ പ്രവർത്തകർക്ക് സ്വാതന്ത്ര്യം നഷ്ടമാവാതെയും എന്നാൽ ജീവഹാനി സംഭവിക്കാതെയും റിപ്പോർട്ട് ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read; സമ്മർദ്ദത്തിനൊടുവിൽ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് കെ സുധാകരൻ; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ഹസൻ

ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷ് മരണപ്പെടുന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീണു. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read; പാലക്കാട് കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News