‘തൊഴിലാളി പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ നിസ്‌തുലമായ പങ്കുവഹിച്ച കമ്യൂണിസ്റ്റ് നേതാവ്’; മന്ത്രി എ.കെ.ശശീന്ദ്രന്‍

മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ(എം) നേതാവുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. ‘തൊഴിലാളി പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ നിസ്‌തുലമായ പങ്കുവഹിച്ച കമ്യൂണിസ്റ്റ് നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.’കേരളത്തില്‍ കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ആനത്തലവട്ടം ആനന്ദന്‍ സംസ്ഥാന തലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട തൊഴിലാളി നേതാവായിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്’. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Also read:കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവ് : മന്ത്രി കെ രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News