ഹിന്ദുസ്ഥാൻ പെട്രോളിയം ഗോഡൗണിലുണ്ടായ ഇന്ധന ചോർച്ച അടിയന്തിര നടപടി സ്വീകരിക്കുവാൻ നിർദേശം നൽകി മന്ത്രി എ കെ ശശീന്ദ്രൻ

a k saseendran

എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഗോഡൗണിലുണ്ടായ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുവാൻ സ്ഥലം എം.എൽ.എ കുടിയായ വനം മന്ത്രി എ.കെ ശശീന്ദ്രൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി

മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) അനിതകുമാരി സ്ഥലത്തെത്തി ജനപ്രതിനിധികളുമായും ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതരുമായും ചർച്ച നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് & ബോയിൽസ് അധികൃതരോട് വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന മാലിന്യക്കുഴിയിൽ വീണ് അപകടം, രക്ഷാപ്രവർത്തനം തുടങ്ങി വനംവകുപ്പ്

വില്ലേജ് ഓഫീസറോട് സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകാനും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുന്നതിനും കൂടുതൽ സ്ഥലങ്ങളിലേക്ക് ഇന്ധനം വ്യാപിക്കുന്നത് തടയുന്നതിനും നടപടി ഉണ്ടാകാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കലക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

News Summary: Minister AK Saseendran directed the District Collector to take immediate action regarding the fuel leak at Elathur Hindustan Petroleum Godown.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk