അരിക്കൊമ്പനെ പിടികൂടിയത് ശാശ്വത പരിഹാരമായി കണ്ടിട്ടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണം പലയിടത്തും ഉണ്ട്, അരിക്കൊമ്പനെ പിടികൂടിയത് ശാശ്വത പരിഹാരമായി കണ്ടിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്നും ഇതിനായി കേരളത്തിന് അകത്തും പുറത്തുമുള്ള വിദഗ്ദരുടെ കൂടിയാലോചന ആവശ്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടത്. എന്നാൽ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. മറ്റൊരു പോംവഴി ഇല്ലാത്ത സാഹചര്യത്തിൽ ആണ് അരിക്കൊമ്പനെ പിടികൂടേണ്ടി വന്നത്, അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുന്നുണ്ട്. ടെലി കോളർ വച്ച് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അരിക്കൊമ്പൻ മിഷൻ സുതാര്യമായാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News