കേരളത്തിലെ എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല: മന്ത്രി എ കെ ശശീന്ദ്രൻ

പോകുമെന്ന വാർത്തകൾ കേരളത്തിലെ എൻസിപി പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ ഉള്ള ദുർബലമായ നീക്കമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിലെ എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ലയെന്നും രാഷ്ട്രീയമായ അസ്വസ്ഥതയോ അവ്യക്തതയോ കേരളത്തിലെ എൻസിപിയിൽ ഇല്ലയെന്നും മന്ത്രി വ്യക്തമാക്കി

ഇത്തരം ശ്രമങ്ങളിൽ വഴിപ്പെട്ടു പോകുന്നതല്ല കേരളത്തിലെ എൻസിപി പ്രവർത്തകർ എന്നുംമന്ത്രി മാറ്റം സംബന്ധിച്ച് ഒരു നീക്കവും എൻസിപിക്ക് ഉള്ളിൽ നടന്നിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

also read: ഹോണര്‍ എക്‌സ്9ബി ഇന്ത്യന്‍ വിപണിയില്‍

വന്യജീവി പ്രശ്നത്തിലും മന്ത്രി മറുപടി നൽകി.സർക്കാർ മലയോര ജനങ്ങൾക്കൊപ്പമാണെന്നും വന്യമൃഗങ്ങൾ കൂടുതൽ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ അവയെ വനത്തിനുള്ളിൽ സംരക്ഷിക്കേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഇതിനായി 20 വർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.എന്നാൽ കേന്ദ്രം കണ്ട ഭാവം നടിച്ചില്ല.സംസ്ഥാനത്തിന് മാത്രം ഒന്നും ചെയ്യാൻ കഴിയില്ല.മൂന്ന് സംസ്ഥാനങ്ങൾ യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ അനിവാര്യമായത് എന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

also read: ഹൈദരാബാദ് ചിക്കന്‍ബിരിയാണി സിംപിളായി ഇനി വീട്ടിലുണ്ടാക്കാം, വെറും പത്ത് മിനുട്ടിനുള്ളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News