കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സംഭവമറിഞ്ഞുടൻ തുടർ നടപടികൾക്കായി ജില്ലാ കളക്ടറെ ബന്ധപ്പെട്ടുവെന്നും ജില്ല കോളക്‌ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം ഇന്ന് തന്നെ കൊടുക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇടപെടൽ സംഘർഷം ഒഴിവാക്കി എന്നും ജനങ്ങളുടെ പ്രതികരണത്തിൽ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും അദ്ദേഹം കുറ്റപ്പെടുത്തി.വനം വകുപ്പിന്റെ വാഹന സൗകര്യങ്ങളിൽ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം
ഇതിന് കാരണം പണത്തിന്റെ കുറവാണെന്നും
കേന്ദ്രം പ്രവർത്തന ആവശ്യങ്ങൾക്ക് പണം നൽകിയത് വൈകിയാണെന്നും കുറ്റപ്പെടുത്തി.
ENGLISH NEWS SUMMARY: Minister AK Saseendran said that the death of a man named Eldos in Kuttampuzha was a very unfortunate and painful incident.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here