ആന എഴുന്നള്ളിപ്പ്, ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തും- സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമേ സ്വീകരിക്കാനാവൂ; മന്ത്രി എ കെ ശശീന്ദ്രൻ

ആന എഴുന്നള്ളിപ്പ് വിഷയത്തിൽ സർക്കാർ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമെ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും ജനങ്ങൾക്ക് കോടതിക്ക് മുന്നിൽ പോയി വേണമെങ്കിൽ സമരം ചെയ്യാം.

എന്നാൽ സർക്കാരിനതാകില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആന എഴുന്നള്ളിപ്പിൽ പുറപ്പെടുവിച്ചിരിക്കുന്ന മാർഗ നിർദ്ദേശങ്ങളുടെ പ്രായോഗികത എങ്ങനെ കോടതിയെ ബോധ്യപ്പെടുത്താനാവും എന്നാണ് സർക്കാർ ആലോചിക്കുന്നത്.

ALSO READ: ചൂരൽമല ദുരന്തം, സർക്കാരിന് ഒളിച്ചുകളിയോ ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ല.. ഉണ്ടായത് വലിയ ദുരന്തം- കണക്ക് നോക്കിയല്ല അടിയന്തര സഹായം ആവശ്യപ്പെടുക; മന്ത്രി എ കെ ശശീന്ദ്രൻ

എഴുന്നള്ളിക്കുന്ന ആനയുടെയും ആളുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കും. കേരളത്തിൻ്റെ ഉത്സവങ്ങൾ അതിൻ്റെ പ്രൗഢിയോടെ നടത്താൻ കഴിയുന്ന രീതിയിലുള്ള സമവായങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടേ ഇക്കാര്യങ്ങളിൽ സർക്കാരിനു മുൻപോട്ടു പോകാൻ കഴിയൂ എന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി അഡ്വക്കറ്റ് ജനറലിനെ കൂടി ഉൾപ്പെടുത്തി ഉന്നതതല യോഗം സർക്കാർ വിളിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News