കന്നുകാലികള്‍ തിരിച്ചെത്തി; വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചതായി വനം മന്ത്രി

kuttapuzha missing case

ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകള്‍ക്കായി ഇന്നും തിരച്ചില്‍ ആരംഭിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇന്നലെ പതിനഞ്ച് പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ ആണ് തിരച്ചില്‍ നടത്തിയത്. വനം, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ അടങ്ങിയ സംഘം ആണ് തിരച്ചില്‍ നടത്തുന്നത്.

ഇന്ന്‌ പുലര്‍ച്ചെ 3.00 മണി വരെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കന്നുകാലികള്‍ തിരിച്ച് എത്തിയതായി മന്ത്രി പറഞ്ഞു. മലയാറ്റൂര്‍ ഡിഎഫ്ഒ ശ്രീനിവാസ് ഇന്നലെ മുതല്‍ തിരച്ചിലിന് നേതൃത്വം നല്‍കി. തൃശൂര്‍ സിസിഎഫ് ആടലരശനോട് സ്ഥലത്ത് എത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൂട്ടായും വിവിധ സംഘങ്ങള്‍ ആയും തിരച്ചില്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു.

also read; വനത്തില്‍ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു; കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളി

രാത്രി നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായി. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചിൽ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here