വയനാട് ജീപ്പ് അപകടം; അപകടകാരണം അന്വേഷിക്കും, നഷ്ടപരിഹാരം ഇന്ന് തന്നെ നൽകും, മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് കണ്ണോത്ത് മലയിലുണ്ടായ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിനായി പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാര തുകയായ പതിനായിരം രൂപ ഇന്ന് തന്നെ നൽകും. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക സഹായം നൽകും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കുടുംബങ്ങളെ ഏത് തരത്തിലാണ് സഹായിക്കേണ്ടത് എന്ന തീരുമാനം കൈക്കൊള്ളുക. ഓരോ കുടുംബത്തിന്റെയും സവിശേഷത ഉൾപ്പടെ സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത് മന്ത്രികൂട്ടിച്ചേർത്തു.

Also Read: വയനാട് ജീപ്പ് അപകടം; അപകടത്തിൽപ്പെട്ടത്‌ ടിടിസി കമ്പനിയുടെ ജീപ്പ്‌

അതേസമയം, അപകടത്തിന് കാരണം എന്തെന്നുള്ള പ്രാഥമിക റിപ്പോർട്ട് ആർടിഒ നൽകും. ആ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ട്രാൻപോർട്ട് കമ്മീഷ്ണറെ കൊണ്ട് അന്വേഷിപ്പിക്കാൻ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു യാത്രക്കാർ. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അശുപത്രിയിലേക്ക് എത്തുക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. പുറത്തുവരുന്ന വിവരം അനുസരിച്ച് 12 പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.

ഒരു ഗ്രാമത്തിലെ ഒൻപതുപേർ മരിച്ച വൻ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് തലപ്പുഴയിലെ മക്കിമലഗ്രാമം. വളരെ സാധാരണക്കാരായ കൂലിത്തൊഴിലാളികളാണ് മക്കിമലയിലെ ഭൂരിഭാഗംപേരും. സ്ത്രീകൾ തേയിലത്തോട്ടങ്ങളിൽ ജോലിക്കുപോകും. ബാക്കിയുള്ളവർ മറ്റിടങ്ങളിൽ കൂലിപ്പണിക്കും. മക്കിമലയിലെ എസ്റ്റേറ്റിൽ അത്രയധികം തേയില നുള്ളാനില്ലാത്തതിനാൽ ദൂരെയുള്ള തോട്ടങ്ങളിലാണ് ഇവർ ജോലിക്കുപോകാറ്.തൊഴിലാളികളെ ജീപ്പിൽ കൊണ്ടുപോയി അതെ ജീപ്പിൽ തന്നെ തിരിച്ചെത്തിക്കുകയാണ് പതിവ്. അങ്ങനെ പതിവായി പോകുന്ന ജീപ്പാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.

Also Read: യുപിയിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ വൻ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News