ആശുപത്രികളിൽ ജാഗ്രത ശക്തമാക്കും; 16 ടീമുകൾ രൂപീകരിച്ചു; ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർ‍‍ജ്ജ്. ഒരു കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ആദ്യ പനിമരണം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ തന്നെ ആരോഗ്യവകുപ്പ് നിരീക്ഷണം ആരംഭിച്ചിരുന്നു.

നിരീക്ഷണത്തിൽ നിന്നുള്ള കണ്ടെത്തലിന്റെയും ആ വ്യക്തിയിൽ നിന്നും രോഗം ബാധിച്ചു എന്ന് കരുതുന്നവരുടെ ആളുകളെ പരിശോധിച്ചതിന്റെയും ഭാഗമായി നിപ്പ ആണോ എന്ന സംശയം ഉണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ സ്വാഭാവികമായി നിപ്പപോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത് പൂനാ എൻഐവി ആണെന്നും സാമ്പിളുകൾ ഇന്നലെ രാത്രി അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. പരിശോധന ഫലത്തിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

also read :പൂവച്ചല്‍ കൊലപാതകം: പ്രതി ബിജെപിയില്‍ അംഗത്വമെടുത്ത് പ്രസംഗിക്കുന്ന വീഡിയോ കൈരളി ന്യൂസിന്

നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. പൊതുജനം ജാഗ്രത പാലിക്കുക മുന്നൊരുക്കം മാത്രമാണ് നടക്കുന്നത്. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 2 മണിക്ക് കുറ്റ്യാടിയിൽ മന്ത്രി റിയാസ് യോഗം ചേരും. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

also read :നിപ സംശയം; മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

മരിച്ചയാളുടെ സംസ്കാരം റിസൽട്ട് വന്നത്തിന് ശേഷമായിരിക്കും. ഹൈറിസിക്കിൽ പനി ലക്ഷണം ഉള്ളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News