മുഖ്യമന്ത്രിക്ക് അനുവദിച്ച ബസിൽ ആഡംബരങ്ങളില്ല, വാങ്ങിയത് വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ട്: മന്ത്രി ആന്റണി രാജു

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ബസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഈ ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിൻറെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും കൂടുതലാകും ചെലവ്. ഈ കെഎസ്ആർടിസി ബസിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Also Read; യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ വിഭാഗത്തിന് വൻ തിരിച്ചടി

ബസ് എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. പതിനെട്ടാം തീയതി ബസ് കാസർകോട് നിന്ന് പുറപ്പെടും. ബസ് ഇപ്പോൾ ബംഗളൂരുവിൽ അല്ല. സർക്കാരാണ് ബസിന് പണം തരുന്നതെന്നും, ബസ് നവീകരിക്കുന്നത് ആഡംബരത്തിന്റെ ഭാഗമല്ലെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ടോയ്ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരു ആഡംബരവും ഇതിലില്ല. ഇത്തരം ബസുകൾക്ക് വേറെയും ആവശ്യക്കാർ ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read; ശ്രീജയ്ക്കിനി ആശ്വാസം; കൈത്താങ്ങായി മമ്മൂട്ടിയും ഗാന്ധി ഭവനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News