മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല, എൽ ഡി എഫിനെ സ്നേഹിക്കുന്നവരല്ല ഈ വാർത്ത പ്രചരിപ്പിക്കുന്നത്: മന്ത്രി ആന്റണി രാജു

മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആന്റണി രാജു. എത്ര കാലം ആരാണ് ഉണ്ടാവുക എന്ന് ആർക്കാണ് പറയാൻ കഴിയുക എന്നും, എൽ ഡി എഫിനെ സ്നേഹിക്കുന്നവരല്ല ഈ വാർത്ത പ്രചരിപ്പിക്കുന്നതെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: നിപ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് എന്‍ ഐ ടി വിദ്യാർഥികൾക്ക് പരീക്ഷയും ക്ലാസും

‘എൽ ഡി എഫിൽ ഭിന്നത ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു. ബുധനാഴ്ച്ച ചേരുന്ന ഇടതുമുന്നണിയോഗം മന്ത്രിസഭാ പുനസംഘടന ചർച്ച ചെയ്യുമെന്ന് തോന്നുന്നില്ല. ഇനിയും രണ്ട് മാസം സമയമുണ്ട്. പുനഃസംഘടന മാധ്യമ സൃഷ്ടിയാണെന്ന് ഞാൻ പറയുന്നില്ല. അതിനു പിന്നിൽ മറ്റു കരങ്ങൾ ഉണ്ട്. മന്ത്രി സ്ഥാനം വരും പോകും. ഗണേഷിനെതിരായ വിവാദം വിലയിരുത്തേണ്ടത് ഇടതു മുന്നണി. ഞാനൊരു സമുദായത്തിൻ്റെ മന്ത്രിയല്ല. കെ എൽ സി എ കോൺഗ്രസ് സംഘടനയാണ്’, ആൻ്റണി രാജു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News