പച്ചക്കള്ളം വൈദികന്‍റെ നാവിൽ നിന്ന് വരുന്നത് ശരിയല്ല: യൂജിൻ പെരേരയ്ക്ക് മറുപടി നല്‍കി മന്ത്രി ആന്‍റണി രാജു

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിന്‍ പെരേരയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ആന്‍റണി രാജു. യൂജിൻ പെരേര നടത്തിയത് തരംതാഴ്ന്ന പ്രസ്താവന.  പച്ചക്കള്ളം വൈദികന്‍റെ നാവിൽ നിന്ന് വരുന്നത് ശരിയല്ലെന്നും  വ്യാജ പ്രസ്താവന പിൻവലിക്കണമെന്നും ആന്‍റണി രാജു പറഞ്ഞു.

യൂജിൻ പെരേരയാണ് ലത്തീൻ സഭയെന്ന് ധാരണ ഉണ്ടെങ്കിൽ അത് മാറ്റണം. തീരപ്രദേശത്ത് സംഘർഷമുണ്ടാക്കി മുതലെടുക്കാനാണ് യൂജിൻ പേരേര ശ്രമിക്കുന്നത്. പണ്ട് തീരദേശ ജനതയെ മുതലെടുത്തത് പോലെ ഇപ്പോൾ നടക്കുന്നില്ലെന്നും അതിന്‍റെ ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ടെന്നും  മന്ത്രി പറഞ്ഞു.  ഇടതുമുന്നണിയുടെ മന്ത്രിയെ തീരുമാനിക്കുന്നത് യൂജിന്‍ പെരേരയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ആമസോൺ വനത്തിൽ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു

താനും ലത്തീൻ സഭ അംഗമാണ്. ഞങ്ങളൊക്കെ ഉണ്ടെങ്കിലേ നിങ്ങളൊക്കെയുള്ളൂ, അത് ഓർമ്മ വേണം.  ബന്ധപ്പെട്ടവർ യൂജിൻ പേരേരയെ നിയന്ത്രിക്കണം. ഇങ്ങനെ കയറൂരി വിട്ടാൽ സഭയ്ക്ക് ഭൂഷണമല്ല. ലത്തീൻ സഭയുടെ അധിപനായി സംസാരിക്കാൻ അദ്ദേഹത്തിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. യൂജിൻ പേരേര ഇല്ലാത്ത മേനി നടിക്കുകയാണെന്നും അതിനൊന്നും ഞങ്ങൾ വഴങ്ങി കൊടുക്കില്ലെന്നും മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.

മുതലപ്പൊഴിയിൽ മന്ത്രി ആന്‍റണി രാജു ഇടപെടുന്നില്ലെന്നും സ്വയം ന്യായീകരിക്കാനാണ് ഓരോ അഭിപ്രായങ്ങൾ പറയുന്നതെന്നതടക്കമുള്ള ആരോപണങ്ങളാണ് മന്ത്രിക്കെതിരെ യൂജിന്‍ പെരേര ഉയര്‍ത്തിയത്.

ALSO READ: മണിപ്പൂർ; ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട വൈദികൻ തൂങ്ങി മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News