കേരളത്തിൽ കലാപം ഉണ്ടാക്കാൻ വിഡി സതീശന്റെ നേതൃത്വത്തിൽ ആസൂത്രിത നീക്കം, കർശന നടപടിയുണ്ടാകും; മന്ത്രിമാരായ വി ശിവൻകുട്ടിയും അഡ്വ.ആൻ്റണി രാജുവും

കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിൻ്റെ ആസൂത്രിത നീക്കമുണ്ടെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ആൻ്റണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു. ‘പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് പ്രശ്‌നങ്ങളുടെ മുഖ്യ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് സമരത്തിൻ്റെ മറവിൽ ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് കോൺഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്’, മന്ത്രിമാർ പറഞ്ഞു.

ALSO READ: പുലർച്ചയ്ക്ക് ഒരു പാക്കപ്പ് വീഡിയോ, ട്രെൻഡിങ്ങിൽ ഒന്നാമതെത്തി വിനീത് ശ്രീനിവാസൻ പ്രണവ് സിനിമ, വരുന്നൂ ‘വർഷങ്ങൾക്ക് ശേഷം’

‘നവകേരള സദസ്സിൻ്റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസ്സിൻ്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാൻ കാരണം. അക്രമ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണ്’, വി ശിവൻകുട്ടിയും അഡ്വ.ആൻ്റണി രാജുവും പ്രതികരിച്ചു.

ALSO READ: ട്രോളുകള്‍ അതിരുകടന്നു; തനിക്ക് ഒസിഡി ഉണ്ടെന്ന് തുറന്നു പറഞ്ഞ് പ്രശാന്ത് നീല്‍

‘തിരുവനന്തപുരം നഗരത്തിലെ നവകേരള സദസ്സിൻ്റെ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട് . അക്രമ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ തിരിച്ചടിയുടെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാവേണ്ടി വരും’, മന്ത്രിമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News