തൊണ്ടിമുതല്‍ കേസ്; മന്ത്രി ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചു

തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണത്തിന് എതിരേയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Also read- ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുങ്ങിയ സംഭവം; ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

1990 ഏപ്രില്‍ 4-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി എന്നായിരുന്നു കേസ്. ഈ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണത്തിനെതിരെയാണ് മന്ത്രി ആന്റണി രാജു ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്‌ഐആറിലോ തനിക്കെതിരെ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന ആരോപണവും ഹര്‍ജിയിലുണ്ട്.

Also Read- ‘കണ്ണെഴുതി പൊട്ടുംതൊട്ട്’; തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍. റദ്ദാക്കിയതെങ്കിലും കോടതിയ്ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിജെഎം കോടതി അന്വേഷണം ആരംഭിച്ചത്. തികച്ചും രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലാണ് തന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും മന്ത്രി ആന്റണി രാജു സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അഡ്വ.ദീപക് പ്രകാശ് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News