റോഡ് യാത്ര സുരക്ഷിതമാക്കി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശ്ശികയില്ലാതെ ശമ്പളം വിതരണം; അഭിമാനത്തോടെ മന്ത്രി ആന്റണി രാജു പടിയിറങ്ങുന്നു

സംസ്ഥാനത്തെ റോഡ് യാത്ര സുരക്ഷിതമാക്കാന്‍ കഴിഞ്ഞതിന്റെയും കെഎസ്ആര്‍ടിസിയെ മികവിലക്ക് ഉയര്‍ത്താന്‍ തുടക്കമിട്ടത്തിന്റെയും അഭിമാനത്തിലാണ് മന്ത്രി ആന്റണി രാജു പടിയിറങ്ങുന്നത്. മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ കഴിഞ്ഞതും മികച്ച നേട്ടമാണ്.

Also Read : വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു

റോഡ് സുരക്ഷയ്ക്കായി കേരളത്തില്‍ ഉടനീളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ റോഡ് അപകടങ്ങളും മരണവും ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് മന്ത്രി ആന്റണി രാജുവിന്റെ കാലയളവിലെ മികച്ച നേട്ടം. ഏഴിലധികം സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ് അവതരിപ്പിച്ചു.

പ്രതിസന്ധിയില്‍ ആയിരുന്ന കെഎസ്ആര്‍ടിസിയെ പുതിയ മാറ്റങ്ങളിലൂടെ മികവിലെ ഉയര്‍ത്താന്‍ തുടക്കമിട്ടതും മികച്ച നേട്ടമാണ്. ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യക്ഷമമാക്കുന്നതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരിച്ചു. തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് സിറ്റി സര്‍വീസുകള്‍ ആരംഭിച്ചു. സിറ്റി റേഡിയല്‍ സിറ്റി സര്‍ക്കുലര്‍ സിറ്റി ഷട്ടില്‍ സര്‍വീസുകളും തുടങ്ങി.

തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമവണ്ടി. പൊതുമേഖല എണ്ണ കമ്പനികളുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി പമ്പുകളില്‍ ഇന്ധന വിതരണത്തിന് യാത്ര ഫ്യൂവല്‍സ്. ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ്. വിനോദസഞ്ചാര കേന്ദ്രങ്ങളുമായി കൂട്ടിയിണക്കി ബജറ്റ് ടൂറിസം പദ്ധതി.

Also Read : ക്രിസ്‌മസ് ദിനത്തില്‍ ചോരയുടെ മണം പേറി ഗാസ, മൂകമായി ബത്‌ലഹേം

തിരുവനന്തപുരം നഗരം ചുറ്റിക്കാണാന്‍ ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ്, കേരളത്തില്‍ എവിടെയും പാര്‍സലുകള്‍ എത്തിക്കുന്ന കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ്, സി കുട്ടനാട് എന്ന പേരില്‍ ഡബിള്‍ഡക്കര്‍ ടൂറിസ്റ്റ് ബോട്ടുകള്‍, കൊല്ലത്ത് സീ അഷ്ടമുടി പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോര്‍ഡ് സര്‍വീസ്, ഇങ്ങനെ പൊതു ഗതാഗത വകുപ്പിന് കീഴില്‍ വ്യത്യസ്തങ്ങളായ മുന്നേറ്റമാണ് മന്ത്രി ആന്റണി രാജുവിന്റെ കാലയളവില്‍ ഉണ്ടായത്.  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശ്ശികയില്ലാതെ ശമ്പളം വിതരണം ചെയ്തു തീര്‍ത്തു എന്ന ചാരിതാര്‍ത്ഥത്തില്‍ കൂടിയാണ് ആന്റണി രാജുവിന്റെ പടിയിറക്കം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News