അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പുനഃരാരംഭിക്കണം;കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത് അയച്ച് മന്ത്രി ആന്‍റണി രാജു. പ്രക്ഷേപണം നിർത്തുവാനുള്ള തീരുമാനം റദ്ദാക്കണമെന്നും മന്ത്രി കത്തിൽ പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെ മന്ത്രി ഇക്കാര്യം പങ്കുവെച്ചു.

ALSO READ: പാലക്കാട് അമ്മയും കുഞ്ഞും മരിച്ച നിലയില്‍

മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

‘അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം നിർത്തുവാനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത് അയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട വാർത്താ സ്രോതസ്സും വിനോദ ഉപാധിയുമായിരുന്ന അനന്തപുരി എഫ് എം. ആകാശവാണി ഉദ്യോഗസ്ഥരെപോലും അറിയിക്കാതെ പ്രക്ഷേപണം നിർത്തിയത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള വെല്ലുവിളിയാണ്‌. നഗര ജീവിതം ചലനാത്മകവും ക്രിയാത്മകവുമാക്കുന്നതിൽ അനന്തപുരി എഫ് എമ്മിന് വലിയ പങ്കുണ്ട്. സംഗീതം മാത്രമല്ല മണിക്കൂറുകൾ ഇടവിട്ടുള്ള വാർത്തയും മറ്റ് സാംസ്കാരിക പരിപാടികളും ശ്രോതാക്കളെ എന്നും ആകർഷിച്ചിരുന്നു. ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുമുള്ള ബോധവൽക്കരണം നൽകുവാൻ ഏറ്റവും മികച്ച ഉപാധിയായിരുന്നു അനന്തപുരി എഫ് എം.
യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രക്ഷേപണം നിർത്തിയത് അനന്തപുരി എഫ് എമ്മിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമായി, തലസ്ഥാന നഗരത്തോടുള്ള അവഗണനക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കണം’.

ALSO READ: ഏകീകൃത സിവില്‍ കോഡ്; ഭരണഘടനാപരമായ ചുമതല മോദി നിര്‍വഹിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News