‘മുതലപ്പൊഴി അപകടവിമുക്തമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത’, ശശി എം എല്‍എയുടെ സബ്‌മിഷന് മന്ത്രി ആന്റണി രാജു നൽകിയ മറുപടി

‘മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അപകടവിമുക്തമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത’ സംബന്ധിച്ച വിഷയത്തിന്‍മേല്‍ കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 304-ാം ചട്ട പ്രകാരം ബഹുമാനപ്പെട്ട ശ്രീ. വി ശശി എം എല്‍ എ. ഉന്നയിച്ച സബ്മിഷന് ബഹു. മത്സ്യബന്ധന വകുപ്പ് മന്ത്രിക്ക് വേണ്ടി ബഹു. ഗതാഗത വകുപ്പ് മന്ത്രി നൽകിയ മറുപടി.

ALSO READ: മുതലപ്പൊഴി വടക്കേ പുലിമുട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നവീകരണത്തിനായി 57 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപൂരം ജില്ലയിലെ മുതലപ്പൊഴിയിൽ മത്സ്യബന്ധന തുറമുഖം നിർമ്മിക്കുന്നതിനുളള സാധ്യത പരിശോധിക്കുന്നതിനുളള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി 1982 ലാണ് ആരംഭിച്ചത്. തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതത്തോടെ 26/05/2000 -ന് 1,366 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. അതനുസരിച്ച് പുലിമുട്ടുകളുടെ നിർമ്മാണം പുരോഗമിച്ചു വരവേ ചെന്നൈ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (IIT) സമർപ്പിച്ചിരുന്ന മാതൃകാ പഠനത്തിന്റെ റിപ്പോർട്ടിന് വിപരീതമായുളള മണ്ണ് സഞ്ചാരം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പുലിമുട്ടുകളുടെ നിർമ്മാണം താൽക്കാലികമായി നിർത്തി വെക്കുകയും, അപാകതകൾ പരിഹരിക്കുന്നതിന് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (CWPRS) പഠനത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. 28/01/2011 -ന് ലഭിച്ച CWPRS -ന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വടക്കേ പുലിമുട്ടിന്റെ കുറച്ചു ഭാഗം പൊളിച്ചു നീക്കി, വടക്കേ പുലിമുട്ടിന്റെ നീളം 240 മീറ്ററും തെക്കേ പുലിമുട്ടിന്റെ നീളം 330 മീറ്ററുമായി വർദ്ധിപ്പിക്കുന്നതിനും മറ്റ് അനുബന്ധ ഘടകങ്ങൾക്കുമായി 21/06/2012 -ന് 3,100 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. തുടർന്ന് പെരുമാതുറ ഭാഗത്ത് 480 മീറ്റർ നീളത്തിലും താഴംപളളി ഭാഗത്ത് 420 മീറ്റർ നീളത്തിലും പുലിമുട്ടുകൾ പൂർത്തീകരിച്ച് 03/06/2020 -ന് മത്സ്യബന്ധന തുറമുഖം കമ്മീഷൻ ചെയ്തു.

ALSO READ: ഏക സിവില്‍ കോഡ് – മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

2. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനുളള കല്ലുകൾ ബാർജ്ജ് ഉപയോഗിച്ച് കടൽ മാർഗ്ഗം കൊണ്ടുപോകുന്നതിനായി മുതലപ്പൊഴി ഹാർബറിന്റെ തെക്കേ പുലിമുട്ട് 170 മീറ്റ‍ർ നീളത്തിൽ പൊളിച്ച് ലോഡ് ഔട്ട് ഫെസിലിറ്റി നിർമ്മിക്കുന്നതിന് 2018-2019 കാലയളവിൽ M/s. അദാനി പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) -ന് അനുമതി നൽകി. M/s. അദാനി പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഉം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പും ഏർപ്പെട്ട ധാരണാപത്ര പ്രകാരം മുതലപ്പൊഴി ഹാർബറിലെ മൗത്തിലും ചാനലിലും 5m -ഉം ഹാർബർ ബേസിനിൽ 3m-ഉം ആഴം ഉറപ്പാക്കണമെന്നും, ബ്രേക്ക് വാട്ടറിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് പരിഹരിക്കണമെന്നും ഗൈഡ് ലൈറ്റ്, ബോയെ എന്നിവ സ്ഥാപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇതിൻ പ്രകാരം 2021 സെപ്റ്റംബർ അവസാനം വരെ ധാരണപത്രം പ്രകാരം M/s. അദാനി പോർട്ട്സ് ഡ്രഡ്ജിംഗ് നടത്തിയിട്ടുണ്ട്.

ALSO READ: കൂര്‍ക്കംവലി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ ? ഇനി ഇങ്ങനെ ശീലിച്ചുനോക്കൂ

3. 2021 വർഷത്തെ ടൗട്ടേ ചുഴലിക്കാറ്റ്, 2022 വർഷത്തെ മൺസൂൺ എന്നിവ മൂലം മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ ഹെഡ് തകരുകയും ടെട്രോപോഡുകൾക്ക് സ്ഥാനഭ്രംശം സംഭവിച്ച് പ്രവേശന കവാടത്തിലും ചാനലിലും ചിതറി വീഴുകയുമുണ്ടായി. ഇപ്രകാരം ചാനലിൽ ചിതറിക്കിടക്കുന്ന കല്ലുകളും ടെട്രോപോഡും മത്സ്യത്തൊഴിലാളികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും, ആയതിനാൽ അത് നീക്കം ചെയ്യണമെന്നും നിരവധി തവണ M/s. അദാനി പോർട്ട്സിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ല.

ALSO READ: ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

4. 2023-ലെ മൺസൂൺ ആരംഭിക്കുന്നതോട് കൂടി മുതലപ്പൊഴിയിൽ അപകടം സംഭവിക്കാനുളള സാധ്യത മുന്നിൽ കണ്ട് പൊഴിയിൽ ചിതറി കിടക്കുന്ന കല്ലുകൾ നീക്കം ചെയ്യുന്നതിന് നിരവധി തവണ M/s. അദാനി പോർട്ട്സ് -ന് നിർദേശം നല്കിയിരുന്നു. തുടർന്ന് 31/03/2023 -ന് ഓൺലൈനിൽ ചേർന്ന യോഗത്തിൽ, നിലവിലെ സാഹചര്യത്തിൽ പ്രവൃത്തി ഏർപ്പാടാക്കാൻ സാധിക്കില്ലെന്നും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എസ്റ്റിമേറ്റ് എടുത്ത് പ്രവൃത്തി ഏർപ്പാടാക്കുകയാണെങ്കിൽ ചെലവിന്റെ 50% വഹിക്കാമെന്നും M/s അദാനി പോർട്ട് അറിയിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ 11/04/2023 -ന് ചീഫ് എഞ്ചിനീയർ 86 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി പ്രവൃത്തി ടെണ്ടർ ചെയ്തു. എന്നാൽ പ്രവൃത്തി ഏർപ്പാടാക്കുന്നതിനുളള കരാറിലേർപ്പെടാൻ ദർഘാസുകാരൻ വിസമ്മതിച്ചതിനാൽ ദർഘാസുകാരന് നോട്ടീസ് നൽകി. ഇതിനെതിരെ കരാറുകാരൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും നോട്ടീസ് പ്രകാരം ടിയാനെതിരെയുളള നടപടികൾ 04/11/2023 വരെ വിലക്കി കോടതി ഉത്തരവാകുകയും ചെയ്തു.

ALSO READ: ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രം; മുഖ്യമന്ത്രി

5. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ പ്രദേശത്ത് അടിക്കടി അപകടം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 22/10/2022 തീയതിയിലെ സ.ഉ.(സാധാ) നം. 660/2022/മ.തു.വ പ്രകാരം ടി വിഷയം പരിശോധിച്ച് പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിന് പൂനെ ആസ്ഥാനമായുളള സെൻട്രൽ വാട്ടർ ആന്റ് പവ്വർ റിസർച്ച് സ്റ്റേഷനെ (CWPRS) മുമ്പ് തന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിൽ CWPRS ഉദ്യോഗസ്ഥർ 03/11/2022 -ന് ഹാർബർ സന്ദർശിച്ച് പരിശോധന നടത്തുകയും പഠനം നടത്തുന്നതിനുളള തുകയായി 53, 79,230/- രൂപയുടെ എസ്റ്റിമേറ്റ് 27/12/2022 -ന് സമർപ്പിക്കുകയും ചെയ്തു. പഠനം നടത്തുന്നതിന് ആദ്യ ഘട്ടമായി 12 ലക്ഷം രൂപയും പിന്നീട് 25.454 ലക്ഷം രൂപയും (ആകെ 37.454 ലക്ഷം) 22/06/2023 വരെ CWPRS -ന് നൽകിയിട്ടുണ്ട്. പഠനം നടത്തുന്നതിനായി Current, tide, river discharge തുടങ്ങിയ ഫീൽഡ് ഡാറ്റ CWPRS ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഡാറ്റ ശേഖരിക്കുന്നതിനുളള പ്രവൃത്തിക്കായി 32 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് 03/04/2023 -ൽ ഭരണാനുമതി നൽകിയിട്ടുണ്ട്. മഴക്കാലത്തിന് ശേഷമുളള ഡേറ്റ കൂടി ശേഖരിച്ച് ഇനി CWPRS -ന് നൽകേണ്ടതായിട്ടുണ്ട്. മഴക്കാലത്തിന് ശേഷം 2023 സെപ്റ്റംബർ മാസത്തോടെ പ്രസ്തുത ഡാറ്റ ശേഖരിച്ച് നൽകുന്നതാണ്. 2023 ഡിസംബർ മാസത്തിൽ CWPRS -ൽ നിന്നും അന്തിമ റിപ്പോർട്ട് ലഭിക്കും. 10/07/2023 -ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറും മറ്റുു ഉദ്യോഗസ്ഥരും പൂനയിലെ CWPRS ആസ്ഥാനത്തു ചെന്ന് പഠന റിപ്പോർട്ട് വേഗത്തിലാക്കുന്നതിന് CWPRS അഡീഷണൽ ഡയറക്ടറുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിട്ടുണ്ട്. ഡേറ്റാ ശേഖരണം വിലയിരുത്തുന്നതിന് 12/08/2023 -ന് CWPRS വിദഗ്ധർ മുതലപ്പൊഴി നേരിൽ സന്ദർശിക്കുന്നുണ്ട്.

ALSO READ: കൊല്ലത്ത് മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

6. കാലവർഷത്തിന് മുൻപ് പൊഴി ഭാഗത്ത് മണ്ണടിയുന്നതാണ് അഴിമുഖത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം. കഴിഞ്ഞ ഒരു വർഷമായി അഴിമുഖത്തും ചാനലിലും അദാനി പോർട്ട്സ് MOU പ്രകാരമുളള ഡ്രഡ്ജിംഗ് നടത്തിയിട്ടില്ല. എന്നാൽ 2023 മെയ് മാസത്തിലും ജൂൺ ആദ്യ വാരവും അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. 05/07/2023 -ന് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രിയുടെയും ബഹു. തുറമുഖ വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ അടിയന്തരമായി ഡ്രഡ്ജിംഗ് നടത്തുന്നതിനും ചാനൽ മാർക്ക് ചെയ്യുന്നതിനും ബോയെ സ്ഥാപിക്കുന്നതിനും AVPPL -ന് കർശന നിർദ്ദേശം നൽകുകയുണ്ടായി. പ്രവൃത്തികൾ നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ALSO READ: കണ്ണാടിപ്പാത്രങ്ങള്‍ വെട്ടിത്തിളങ്ങണോ? കഴുകുന്ന വെള്ളത്തില്‍ ഇതുകൂടി ഒഴിച്ചാല്‍ മതി

7. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ബഹു. മത്സ്യബന്ധന വകുപ്പ് മന്ത്രി, ബഹു. ഗതാഗത വകുപ്പ് മന്ത്രി, ബഹു. വർക്കല നിയോജക മണ്ഡലം എം. എൽ. എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടന പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി 31/07/2023 -ന് ചേർന്ന യോഗത്തിലെ തീരുമാനങ്ങളും സ്വീകരിച്ച നടപടികളും ചുവടെ ചേർക്കുന്നു.

ALSO READ: കോട്ടയം പൊങ്ങത്താനത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി

1 )വിവിധ സംഘടനാ ഭാരവാഹികളുടെ അഭിപ്രായം മാനിച്ച്, മത്സ്യബന്ധന തുറമുഖം തത്കാലം അടച്ചിടേണ്ടെന്ന് തീരുമാനിച്ചു.

➡️ മത്സ്യബന്ധന തുറമുഖം നിലവിൽ പ്രവർത്തിക്കുന്നുണ്ട്

2 )ലോംഗ് ബൂം ക്രയിൻ മുതലപ്പൊഴിയിലെത്തിച്ച് ഹാർബറിലെ ചാനലിൽ ചിതറിക്കിടക്കുന്ന കല്ലുകളും ട്രെട്രാപോഡുകളും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കേണ്ടതാണ്.

➡️ 02/08/2023 മുതൽ അഴിമുഖത്തും ചാനലിലും ചിതറിക്കിടക്കുന്ന കല്ലുകൾ ലോംഗ് ബൂം എസ്ക്കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.

3 )ഹാർബർ എഞ്ചിനീയറിംഗ് വകുപ്പും AVPPL ഉം കൂടിയാലോചിച്ച് ഡ്രെഡ്ജർ കൊണ്ട് വരുന്നതിന് അനുയോജ്യമായ കാലാവസ്ഥ മനസ്സിലാക്കി വിഴിഞ്ഞത്തുളള ഡ്രെഡ്ജർ മുതലപ്പൊഴി ഹാർബറിൽ എത്തിച്ച് ഡ്രെഡ്ജിംഗ് ആരംഭിക്കണം.

➡️ നിലവിൽ കാലാവസ്ഥ അനുകൂലമല്ല. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സൈറ്റിൽ നിന്നും ഡ്രെഡ്ജർ കൊണ്ടു വന്ന് ഡ്രെഡ്ജിംഗ് നടത്തുന്നതാണ്

4 ) മണ്ണ് നീക്കം ചെയ്യുന്നതിനാവശ്യമായ എക്സ്കവേറ്റർ M/s. അദാനി പോർട്സ് 01/08/2023 -ന് തന്നെ മുതലപ്പൊഴിയിലെത്തിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുളള പ്രവൃത്തി ആരംഭിക്കേണ്ടതാണ്.

➡️ അഴിമുഖത്തും ചാനലിലും ചിതറിക്കിടക്കുന്ന കല്ലുകളും ട്രെട്രാപോഡുകളും ലോംഗ് ബൂം എസ്ക്കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. കല്ലുുകൾ നീക്കിയതിന് ശേഷം മണ്ണ് നീക്കം ആരംഭിക്കുന്നതാണ്.

5 ) 31/07/2023 മുതൽ മുതലപ്പൊഴി ഹാർബറിൽ മുഴുവൻ സമയത്തും ആംബുലന്‍സ് സേവനം ലഭ്യമാക്കണം.

➡️ 03/08/2023 മുതൽ 24 മണിക്കൂർ ആംബുലന്‍സ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.

6 ) പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം സാധ്യമാക്കുന്നതിന് റിമോര്‍ട്ട് കണ്‍ട്രോള്‍ഡ് ബോയെ ഉടനടി വാങ്ങി ഹാർബറിൽ സജ്ജമാക്കണം .

➡️ റിമോര്‍ട്ട് കണ്‍ട്രോള്‍ഡ് ബോയെ വാങ്ങുന്നതിനുളള നടപടി സ്വീകരിച്ച് വരുന്നു

7 ) രക്ഷാ പ്രവർത്തനം സുഗമമാക്കുന്നതിന് പ്രധാന റോഡിൽ നിന്നും വടക്കേ പുലിമുട്ടിലേക്കുളള അപ്രോച്ച് റോഡ് നവീകരിക്കുന്നതിനുളള എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി ഭരണാനുതി നൽകണം.

➡️ 57.20 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ദർഘാസ് ക്ഷണിക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ട്.

ALSO READ: കെഎസ്എഫ്ഇ പ്രത്യേക ചിട്ടികള്‍; സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് ആഗസ്റ്റ് 9 ന്

8 ) ഹാർബറിന്റെ തെക്കേ പുലിമുട്ടിന്റെ തെക്ക് ഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കേ പുലിമുട്ടിന്റെ വടക്കു ഭാഗത്തേക്ക് യന്ത്ര സാമഗ്രികളുടെ സഹായത്തോടെ നിക്ഷേപിക്കുന്നതിനുള്ള സ്ഥിരമായ സാന്റ് ബൈപ്പാസിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് 31/07/2023 -ന് തന്നെ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതാണ്. പ്രവൃത്തി നടത്തുന്നതിനുള്ള കണക്കിനത്തിലെ ധനലഭ്യത ഉറപ്പാക്കി 3 ദിവസത്തിനകം ഭരണാനുമതി നൽകേണ്ടതാണ്. ഭരണാനുമതി ലഭിച്ചാലുടൻതന്നെ ദർഘാസ് നടപടികൾ പാലിച്ച് 2 മാസത്തിനകം നിർമ്മാണം ആരംഭിക്കേണ്ടതാണ്.

ALSO READ: കെഎസ്എഫ്ഇ പ്രത്യേക ചിട്ടികള്‍; സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് ആഗസ്റ്റ് 9 ന്

➡️ ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് 11 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഭരണാനുമതി നൽകുന്നതിനുളള നടപടി സ്വീകരിച്ച് വരുന്നു.

9 ) അടിയന്തര നടപടി എന്ന നിലയിൽ ഹാർബറിന്റെ തെക്കേ പുലിമുട്ടിന്റെ തെക്ക് ഭാഗത്ത് മണ്ണടിഞ്ഞ് കൂടുന്ന മുറയ്ക്ക് മണ്ണ് ലോറിയിൽ നിറച്ച് വടക്കേ പുലിമുട്ടിന്റെ വടക്കു ഭാഗത്ത് നിക്ഷേപിക്കുന്നതിനുള്ള പ്രവൃത്തി നടപ്പാക്കുന്നതിന് അടിയന്തിരമായി ഭരണാനുമതി നൽകണം.

➡️ 01/08/2023 -ന് ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതികാനുമതി നൽകി ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.

10) ഹാർബറിൽ അടിയന്തിരമായി 6 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ടതാണ്.

➡️ സോളാർ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് -ന് സപ്ലൈ ഓർഡർ നൽകിയിട്ടുണ്ട്.

11 ) ഹാർബറിലെ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി 10 പേരടങ്ങുന്ന പരിശീലനം നേടിയ 30 ലൈഫ് ഗാർഡുമാരെ നിയോഗിക്കണം. രക്ഷാ പ്രവർത്തനത്തിനായി ആകെ 3 ബോട്ടകളും ഹാർബറിൽ ലഭ്യമാക്കണം.

➡️ മൂന്ന് യാനങ്ങളും മൂന്ന് ഷിഫ്റ്റുകളിലായി ആകെ 30 ലൈഫ് ഗാർഡുമാരെയും നിയോഗിച്ചിട്ടുണ്ട്.

12 ) മഴക്കാലത്തിന് ശേഷമുളള ഡേറ്റ കൂടി ശേഖരിച്ച് CWPRS -ന് നൽകി പഠന റിപ്പോർട്ട് ഡിസംബർ 31 നകം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

➡️ 2023 സെപ്റ്റംബർ മാസത്തോടെ ഡേറ്റ ശേഖരിച്ച് നൽകുന്നതാണ്. ഡേറ്റാ ശേഖരണം വിലയിരുത്തുന്നതിന് 12/08/2023 -ന് CWPRS വിദഗ്ധർ മുതലപ്പൊഴി നേരിൽ സന്ദർശിക്കുന്നുണ്ട്.

13 ) പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പുളള ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകൾ കൂടി മുൻകൈയെടുക്കണം. ഇക്കാര്യവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ചും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.

➡️ മുന്നറിയിപ്പുകളും ബോധവത്ക്കരണവും നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News