കെഎസ്ആർടിസി റാങ്ക്‌ ലിസ്‌റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാൽ ഉടൻ അവശേഷിക്കുന്ന എംപാനലുകാരെ കൂടി തിരിച്ചെടുക്കും; മന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സിയിൽ പി എസ്‌ സി റാങ്ക്‌ ലിസ്‌റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാലുടൻ അവശേഷിക്കുന്ന എംപാനലുകാരെ കൂടി തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊല്ലത്ത്‌ കെഎസ്‌ആർടിഇഎ സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മൂവായിരം എംപാനലുകാരെ ഇതിനകം തിരിച്ചെടുത്തിട്ടുണ്ട്‌. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും രണ്ട്‌ സെറ്റ്‌ യൂണിഫോം വിതരണം ചെയ്യാൻ നടപടിയായി. മൂന്നരക്കോടിയുടെ അധികബാധ്യത ഇതിനായി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:സൗദി ദേശീയ ദിനാഘോഷം; ഡാൻസ് കളിക്കുന്ന നെയ്മറുടെ വീഡിയോ വൈറലാകുന്നു

ഒരു ശരീരത്തിലെ ഇരു കണ്ണുകളെ പോലെ കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളെ കാണണം. സിംഗിൾഡ്യൂട്ടി സംവിധാനവും അംഗീകൃത യൂണിയനുകൾ നിർദേശിക്കും വിധം മാത്രമേ നടപ്പാക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. ഭൂരിപക്ഷം ജീവനക്കാരും നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ്‌ സ്ഥാപനം ഇന്ന്‌ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ:റൂമിയോൺ ഇ-സിഎൻജി ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ച് ടൊയോട്ട

ഭാവിയിൽ ഓർഡിനറി ബസുകളെ ഗ്രാമവണ്ടികളായി വിഭാവനംചെയ്യുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു.കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയുടെ നവീകരണത്തിന്‌ 100 കോടിയുടെ മാസ്‌റ്റർപ്ലാൻ നടപ്പാക്കുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ എസ്‌ ജയമോഹൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News