സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെ; സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണെന്നും സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ് സര്‍ക്കാര്‍ തീരുമാനിച്ചതല്ലെന്നും അത് കേന്ദ്ര നിയമമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഉള്ള കേന്ദ്ര നിയമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ നിന്നും ബസ്സുടമകള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read : മോദി സര്‍ക്കാരിന് ‘ഇന്ത്യ’ എന്ന വാക്കിനോട് പേടി; കേന്ദ്രത്തിന് സവര്‍ക്കറുടെ നിലപാട്: ഗോവിന്ദന്‍ മാസ്റ്റര്‍

നവംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്. സീറ്റ് ബെല്‍റ്റ് ഡ്രൈവരുടെ സുരക്ഷക്കാണെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ നിയമങ്ങള്‍ എല്ലാം കെഎസ്ആര്‍ടിസിക്കും ബാധകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബസ്സില്‍ ക്യാമറ വയ്ക്കണം എന്നത് ബസ് ഉടമകളുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Also Read : ‘നീ മിണ്ടാതിരിയെടാ തെണ്ടീ’; എസ്എഫ്ഐ നേതാവിനെതിരെ ആക്രോശിച്ച് എന്‍സിഇആര്‍ടി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ക്യാമറ വെക്കുന്നത് ബസ് ഉടമകള്‍ക്ക് തന്നെ ഗുണം ചെയ്യുമെന്നും രണ്ട് മാസം സമയം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ 10 മാസത്തെ സമയം കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. എല്ലാ സഹായങ്ങളും ബസുടമകള്‍ക്ക് നല്‍കിയത് സര്‍ക്കാരാണെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി ഉണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News