കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

കെ റെയിൽ തുടർ നടപടികൾക്ക് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിർദേശം നൽകിയത്. കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയിൽ നൽകിയിട്ടുണ്ട്. എംപിമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ റെയിലില്‍ നിന്ന് റെയില്‍വേ ബോര്‍ഡ് തേടിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് കേന്ദ്രം കൈമാറിയതായും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Also Read: പ്ലസ് വണ്‍ അധിക ബാച്ച്, മദ്യനയം, ശമ്പള പരിഷ്‌ക്കരണം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അതേസമയം, കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിച്ചു. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും യാത്ര നടത്തുക. പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നിലവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. വന്ദേഭാരതിന്റെ സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ പല ട്രെയിനുകളും വൈകുന്നതും പിടിച്ചിടുന്നതും പതിവായിരുന്നു. ഇപ്പോഴും വന്ദേഭാരതിന് വേണ്ടി പല സ്ഥലങ്ങളിലായി ട്രെയിനുകള്‍ പിടിച്ചിടുന്നതായാണ് വിവരം.

Also Read: ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News