ദില്ലിയിലെ ഐഎഎസ് കോച്ചിങ് സെന്ററിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവം; പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി അതിഷി

ദില്ലിയിലെ ഐഎഎസ് കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി അതിഷി. കോച്ചിംഗ് സെന്ററുകളിലെല്ലാം അനധികൃത കയ്യറ്റം നടത്തിയതാണ് വെളളം ഒഴുകിപ്പോകാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ബേസ്മെന്റില്‍ കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന രീതിയും ലൈബ്രറികള്‍ സ്ഥാപിച്ചതും 100% നിയമവിരുദ്ധമായി.

Also Read: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ രാധാകൃഷ്ണനടക്കമുള്ള കേരളത്തിലെ എംപിമാർ

6 ദിവസത്തിനകം മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് വരുമെന്നും അതിഷി അറിയിച്ചു. അതേസമയം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 200ലധികം കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ദില്ലി കോര്‍പ്പറേഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News