ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതിഭാധനനായ കലാകാരന്‍; പിന്തുണയുമായി ഡോ. മന്ത്രി ആര്‍ ബിന്ദു

കാക്കയെ പോലെ കറുത്തവനെന്നും മോഹിനിയാട്ടം കളിക്കാന്‍ സൗന്ദര്യം മാനദണ്ഡമാണെന്നും പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ പ്രമുഖര്‍ രംഗത്ത്. അദ്ദേഹത്തിന് പിന്തുണയുമായി മന്ത്രി ഡോ. ആര്‍ ബിന്ദുവും രംഗത്തെത്തി.

ALSO READ:   അശ്വിന് സര്‍പ്രൈസ് ഒരുക്കി രാജസ്ഥാന്‍ റോയല്‍സ്; വൈറലായി വീഡിയോ

പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസുള്ളവര്‍ എന്തും പറയട്ടെ, നിങ്ങള്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനന്‍ ആയ കലാകാരനാണെന്ന് മന്ത്രി രാമകൃഷ്ണന്റെ എഫ്ബി പോസ്റ്റില്‍ മറുപടി നല്‍കി. മന്ത്രിക്കൊപ്പം കലാരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. രാമാ നിങ്ങള്‍ക്ക് ആരുടെയും അംഗീകാരത്തിന്റെ ആവശ്യമില്ല. നിങ്ങളെപ്പോലുള്ളവരാണ് കലാരൂപത്തിന്റെ മോചനം. അറിവില്ലാത്തവരെ അവഗണിക്കുന്നതാണ് നല്ലത്. തീര്‍ച്ചയായും അത് ഒരു പരിധിക്കപ്പുറം പോയാല്‍ പ്രതികരിക്കുക എന്നാണ് മേതില്‍ ദേവിക പ്രതികരിച്ചത്. യഥാര്‍ത്ഥ കലാകാരനെ ആര്‍ക്കും തളര്‍ത്താനാവില്ല. ധൈര്യമായി മാഷ് മുന്നോട്ടു പോകണം. ധാരാളം വേദികളും സൃഷ്ടികളും ഉണ്ടാവട്ടെ. നൃത്തത്തില്‍ മാഷിനുള്ള ബിരുദങ്ങളും നൃത്തലെയിലെ പരിജ്ഞാനവും എല്ലാവര്‍ക്കും അറിയുന്നതാണ്. അതോടൊപ്പം മാഷ് അപ്പ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന കലാകാരനുമാണ്. എല്ലാ ആശംസകളും നേരുന്നുവെന്നാണ് നര്‍്ത്തികയായ സിതാര ബാലകൃഷ്ണന്‍ കുറിച്ചത്.

ALSO READ:  കാക്കയെ പോലെ കറുത്തവനെന്ന് കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം; നിയമനടപടിക്കൊരുങ്ങി ആര്‍എല്‍വി രാമകൃഷ്ണന്‍

അതേസമയം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പുപറയില്ലെന്നുമാണ് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here