വൃദ്ധദമ്പതികള്‍ക്ക് ക്രൂരമര്‍ദനം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി: മന്ത്രി ഡോ. ബിന്ദു

എറണാകുളം രാമമംഗലത്ത് വൃദ്ധദമ്പതികള്‍ക്ക് ക്രൂരമര്‍ദനമേറ്റ് എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Also Read : ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനം, 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ഡോ. ബിന്ദു

വൃദ്ധദമ്പതികളായ ശ്രീ. വര്‍ഗീസ്, ശ്രീമതി ഏലിയാമ്മ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റതായി വാര്‍ത്ത പുറത്തു വന്നത്. ഇരുവര്‍ക്കും സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്തുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് – മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News