സുസ്ഥിര ക്ഷീരവികസനത്തിലൂടെ നമ്മുടെ ഭക്ഷ്യസുരക്ഷ മാത്രമല്ല പോഷക സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാണ് ഈ സർക്കാർ മുൻഗണന നൽകുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.
കർഷകക്ഷേമത്തിന് കോട്ടം വരാത്ത വിധം ഏറെ പ്രാധാന്യം നൽകിയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും തിരുവനന്തപുരത്തു ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെർച്വൽ ആയി നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അഡ്വ.എം വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു
തിരുവനന്തപുരം കോവളം വെള്ളാറിൽ വെച്ച് നടന്ന ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.
പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും ഗുണഗണങ്ങൾ വിശദമാക്കുന്ന സാങ്കേതിക ശില്പശാലയ്ക്ക് ഡോ.പി.പി ബിന്ദുമോൻ നേതൃത്വം നൽകി.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എസ്. സാജൻ, മിൽമ ചെയർമാൻ കെ. എസ്. മണി,കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. വി. പി. ഉണ്ണികൃഷ്ണൻ,കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, കെ എൽ ഡി ബി എം. ഡി ഡോ. ആർ. രാജീവ്, തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here