അവസാന പരീക്ഷ കഴിഞ്ഞ് എട്ടു ദിവസത്തിനകം നാലുവര്‍ഷ ബിരുദ ഫലം പ്രസിദ്ധീകരിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സാധിച്ചത് ചരിത്രനേട്ടമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഡിസംബര്‍19നു ഫലം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതാണ് ഒരു കാലതാമസവും കൂടാതെ നടപ്പായത്. ഉന്നതവിദ്യാഭ്യാസ സമഗ്രപരിഷ്‌കരണ ഭാഗമായി കൊണ്ടുവന്ന കെ റീപ് സംവിധാനത്തിന്റെ വിജയം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു.
അമ്പത്തൊന്നോളം പ്രോഗ്രാമുകളുടെ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍വ്വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്. പ്രിന്‍സിപ്പാള്‍ പ്രോഫൈലില്‍ കോളേജിന്റെ കണ്‍സോളിഡേറ്റഡ് റിസല്‍ട്ടും വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലിലും മൊബൈല്‍ അപ്പിലും അവരുടെ ഫലവും കാണാന്‍ സാധിക്കും.
ALSO READ: പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം
തടസങ്ങളില്ലാതെ ലഭ്യമാക്കാന്‍ വിവിധ പ്രോഗ്രാമുകളുടെ ഫലം വിവിധ സമയങ്ങളിലായി പോകുന്ന രീതിയില്‍ ഓട്ടോമാറ്റിക്ക് ഷെഡ്യൂളിംഗ് ചെയ്തിട്ടുണ്ട്. 19ന് രാത്രിയോടെ മുഴുവന്‍ ഫലവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാവുന്ന രൂപത്തിലാണ് ഈ ഷെഡ്യൂളിംഗ്. ഇത്തരത്തില്‍ ദേവമാത കോളേജ് പ്രിന്‍സിപ്പാള്‍ എം ജെ മാത്യുവിന്റെ ഔദ്യോഗിക പ്രൊഫൈലില്‍ ലഭ്യമായ കോളേജ് റിസള്‍ട്ടാണ് റിസള്‍ട്ട് ചോര്‍ന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. ഇത് സര്‍വകലാശാലയുടെ ഔദ്യോഗിക റിസള്‍ട്ട് തന്നെയാണെന്ന് മന്ത്രി ഡോ.ബിന്ദു വ്യക്തമാക്കി.
സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ നാലുവര്‍ഷ ബിരുദ പരീക്ഷയുടെ ഫലം ലഭ്യമാക്കാന്‍ പ്രയത്‌നിച്ച് വിജയം കണ്ടതിന് സര്‍വകലാശാലാ നേതൃത്വത്തെ മന്ത്രി ഡോ. ബിന്ദു അഭിനന്ദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here