കേരള സംസ്ഥാന വയോജന കമ്മിഷന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. രാജ്യത്താദ്യമായി വയോജനങ്ങള്‍ക്കായി ഇങ്ങനെയൊരു കമ്മിഷന്‍ കൊണ്ടുവരാനായതില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മിഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ALSO READ: കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മിഷന്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചത്. അര്‍ധജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമ്മിഷന്‍ രൂപീകരിക്കപ്പെടുന്നത്.
ALSO READ: പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തെ ഇനിയും കൂടുതല്‍ വയോജനസൗഹൃദപരമാക്കാനുള്ള സുപ്രധാന തീരുമാനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here