‘ഇരിങ്ങാലക്കുടയും ഞാനും’ പുസ്തക പ്രകാശന കർമം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു

പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് പുറത്തിറക്കിയ ഇരിങ്ങാലക്കുടയും ഞാനും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മന്ത്രി ഡോ.ആർ.ബിന്ദു ശ്രീ.അശോകൻ ചരുവിലിന് നൽകി നിർവഹിച്ചു. സൗഹൃദമാണ് വഴി എന്ന വിഷയത്തെ ആസ്പദമാക്കി ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.

Also read:കനത്ത മഴ; ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ദില്ലിയിൽ മരണസംഖ്യ 11 ആയി

ഇരിങ്ങാലക്കുട ദേശത്തെ കുറിച്ച് എൺപത്തി മൂന്ന് എഴുത്തുകാർ രചിച്ച കഥ-കവിത -ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിൽ കെ.സച്ചിദാനന്ദൻ, ഡോ. ആർ.ബിന്ദു, ഡോ.വി.പി.ഗംഗാധരൻ, അശോകൻ ചരുവിൽ.ഖദീജ മുംതാസ് തുടങ്ങിയ പ്രമുഖരും എഴുതിയിട്ടുണ്ട്. യോഗത്തിന് സെക്രട്ടറി ഷെറിൻ അഹമ്മദ് സ്വാഗതവും പ്രസിഡണ്ട് കെ.ജി.സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് അദ്ധ്യാപകൻ സനോജ് രാഘവൻ പുസ്തക പരിചയം നടത്തി. പ്രൊഫ.സാവിത്രി ലക്ഷ്മണൻ, ഡോ.എം.എൻ.വിനയകുമാർ,ഖാദർ പട്ടേപ്പാടം, ഡോ. കെ.പി.ജോർജ്ജ്, മുരളി നടക്കൽ എന്നിവർ സംസാരിച്ചു.

Also read:ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിന് തകർച്ച

ബാലസംഘം മ്യൂസിക് ബാന്റ് ടീം ആഭേരിയുടെ അവതരണം നടന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം കരസ്ഥമാക്കിയ പ്രതാപ്സിങ്ങിനേയും മികച്ച സംസ്ഥാന സർക്കാർ ജീവനകാർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സുധീഷ് ചന്ദ്രനേയും യോഗത്തിൽ ആദരിച്ചു. പുസ്തകം ആവശ്യമുള്ളവർ പ്രൈവറ്റ് ബാസ് സ്റ്റാൻറിലുള്ള എസ് എസ് ബുക്സ്റ്റാളിലോ, 9847418864 ലോ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News