രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് മന്ത്രി ഡോ:ആർ.ബിന്ദു; കളം@24 സിനിമ കാണാൻ തീയറ്ററിൽ എത്തി

Kalam@24

സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത സംവിധായകനായുയർന്ന രാഗേഷ് കൃഷ്ണൻ കൂരംബാലയുടെ സിനിമ “കളം@24” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവും സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരും തിരുവനന്തപുരം നിള തീയേറ്ററിൽ ഡിസംബർ എട്ടിന് ഉച്ചക്ക് 2.30ന് കാണുവാൻ നേരിട്ടത്തി.

ഭിന്നശേഷിക്കാരൻ ആയ,വിശിഷ്യാ സെറിബ്രൽ പാൾസി ബാധിതനായ രാകേഷ് കൃഷ്ണന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധങ്ങളായ കഴിവുകൾ ഉള്ള ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് രാഗേഷ് കൃഷ്ണന്റെ കളം@24 പ്രദർശനം കാണുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സിനിമ കാണാൻ നേരിട്ട് എത്തിയത്.

Also Read: പത്രകുറിപ്പുകളുടെ നടുവിൽ ആസിഫ് അലിയും, അനശ്വരയും; ‘രേഖാചിത്രം’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു

രാഗേഷ് കൃഷ്ണനെ മന്ത്രി ആർ.ബിന്ദു മൊമെന്റോ നൽകി അനുമോദിച്ചു.രാഗേഷ് കൃഷ്ണനെയും കളം@24 ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി- ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ രാഗേഷ് കൃഷ്ണന്‍ ഒരുക്കിയത്. അഞ്ച് ആല്‍ബവും മൂന്ന് ഹൃസ്വചിത്രവും ഒരുക്കിയ ശേഷമാണ് രാഗേഷ് സിനിമയൊരുക്കാന്‍ ഇറങ്ങിയത്. ഈ ചിത്രങ്ങള്‍ക്ക് പുരസ്‌കാരവും നേടി. ലോക സിനിമയില്‍ തന്നെ സെറിബ്രല്‍ പാള്‍സിയെ മറികടന്ന് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടോയെന്നത് സംശയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News