’23 രൂപയ്ക്ക് സംസ്ഥാന സർക്കാർ അരി ലഭ്യമാക്കുന്നുണ്ട്’, ഭാരത് അരി ആ പദ്ധതി പൊളിച്ച് ജനങ്ങളെ എതിരാക്കാൻ: ഭക്ഷ്യമന്ത്രി ജി ആർ അനിൽ

ഭക്ഷ്യവിതരണത്തിൽ സംസ്ഥാനങ്ങളെ സഹായിക്കേണ്ട കേന്ദ്രം ഭാരത് അരിയുടെ പേരിൽ വെറും രാഷ്ട്രീയ കളിക്ക് തൃശ്ശൂരിൽ ഇറങ്ങിയിരിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. മറ്റൊരു സംസ്ഥാനത്തും 29 രൂപയുടെ ഭാരത് അരി വിപണിയിൽ എത്തിയിട്ടില്ല. എഫ്‌സിഐയിൽ നിന്ന് ലേലം വിളിച്ച് 23 രൂപയ്ക്ക് സംസ്ഥാന സർക്കാർ അരി ലഭ്യമാക്കുന്നുണ്ട്. 10 കിലോ ഒരു കുടുംബത്തിന് റേഷൻ കാർഡിന് പുറമേ ലഭിക്കുന്നത് ആശ്വാസകരമാണ്.ആ പദ്ധതി പൊളിച്ച് ജനങ്ങളെ എതിരാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ALSO READ: കേരളവും ശ്രീലങ്കയും തമ്മിൽ വ്യാവസായിക സഹകരണ സാധ്യതകൾ തുറന്നിടും: മന്ത്രി പി രാജീവ്

‘സംസ്ഥാന സർക്കാരിലൂടെയാണ് പദ്ധതികൾ കേന്ദ്രം നടപ്പാക്കേണ്ടത്. എത്ര രൂപയ്ക്ക് ആണെങ്കിലും റേഷൻ കടകളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടത്. മോദിയുടെ ചിത്രം വച്ച് അരിവിതരണം ചെയ്യുന്ന രീതി കേരളത്തിനും രാജ്യത്തിനും യോജിച്ചതല്ല. സങ്കുചിതമായ വിലകുറഞ്ഞ രാഷ്ട്രീയമാണ് മോദി കാണിക്കുന്നത്. ബിജെപി- ആർഎസ്എസുകാരുടെ ഓഫീസ് ആയി കേന്ദ്രമന്ത്രിമാരുടെ ഓഫീസുകൾ മാറുന്നു’, മന്ത്രി പറഞ്ഞു.

ALSO READ: എല്ലാവരും മറന്ന ആ കാര്യം മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി, ഒരു സുഖം കിട്ടിയല്ലേ: മാധ്യമപ്രവർത്തകന് ടൊവിനോയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News