എം ടി യുടെ നിര്യാണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അനുശോചനം രേഖപ്പെടുത്തി. പതിറ്റാണ്ടുകളോളം മലയാളിയുടെ സർഗ്ഗഭാവനകളുടെ പ്രതീകമായി നിലകൊണ്ട വ്യക്തിത്വം ആയിരുന്നു എംടിയുടേത് എന്ന് മന്ത്രി അനുശോചനത്തിൽ പറഞ്ഞു.
അനുശോചന കുറിപ്പിന്റെ പൂർണ രൂപം:
എം ടി യുടെ നിര്യാണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അനുശോചനം രേഖപ്പെടുത്തി. പതിറ്റാണ്ടുകളോളം മലയാളിയുടെ സർഗ്ഗഭാവനകളുടെ പ്രതീകമായി നിലകൊണ്ട വ്യക്തിത്വം ആയിരുന്നു എംടിയുടേത്. ജന്മിത്വത്തിൻ്റെ
ഉജ്വല വിമർശകനായിരുന്ന അദ്ദേഹത്തിൻ്റെ കൃതികൾ ഒരു കാലത്തെ കേരളീയ ജീവിതത്തിൻ്റെ നേർക്കാഴ്ചകളായി മാറിയിരുന്നു. സാമൂഹ്യനീതിക്കും സമത്യത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങളെ എക്കാലവും ബഹുമാനത്തോടെ സമീപിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം.
Also read: ഒരു ഇതിഹാസ കഥ പോലെ, എം.ടി അനശ്വരനായിരിക്കും; അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ
എപ്പോഴും തൻ്റെ പക്ഷം നീതിയുടെയും മനുഷ്യസാഹോദര്യത്തിൻ്റേതുമാണെന്ന് അദ്ദേഹം രചനകളിലൂടെ ലോകത്തെ അറിയിച്ചു. ഈ വേർപാടിൻ്റെ വിടവ് മലയാള സാഹിത്യത്തിലും സാമൂഹ്യ ജീവിതത്തിലും ഏറെക്കാലം നിലനിൽക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here