കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നു; മന്ത്രി ജി ആർ അനിൽ

കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നുവെന്ന് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത് കേരള കർഷക സംഘം ജില്ലാ സമ്മേളനവും ലോക നാളികേര ദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം പറഞ്ഞത്.

also read:പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം തിരുത്തും; എൽ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി; എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ കർഷകരുടെ സമരത്തെ ഭരണകൂടം എങ്ങനെയാണ് നേരിട്ടത്? കേന്ദ്രം കുത്തക മുതലാളിമാർക്ക് വേണ്ടി കാർഷിക മേഖല തുറന്ന് കൊടുത്തു. ന്യായവില നൽകി കേരളത്തിലെ കേര കർഷകരെ സഹായിക്കുന്ന നിലപാടാണ് ഇടതുമുന്നണി കൈ കൊണ്ടിട്ടുള്ളത്. നെൽകൃഷിയിലേക്ക് കർഷകരെ തിരിച്ച് കൊണ്ട് വരുന്നതിനായ് 28.40 രൂപ നൽകിയാണ് നെല്ല് എൽ ഡി എഫ് സർക്കാർ സംഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

also read:പുതുപ്പള്ളിയിൽ യു ഡി എഫ് പ്രതികൂട്ടിൽ ആയി, രാഷ്ട്രീയ നിലപാട് നോക്കിയല്ല, ആരെയും സി പി ഐ എം പരിപാടിയിലേക്ക് ക്ഷണിക്കുന്നത്; മന്ത്രി എം ബി രാജേഷ്

കർഷകരുടെ അഭിവൃദ്ധിക്കായ് ഒരുപാട് ഇടപെടലുകൾ എൽ ഡി എഫ് സർക്കാർ നടത്തുന്നുണ്ട്. കർഷകർക്കായി ആസൂത്രണം ചെയ്ത പദ്ധതികൾ അവർ അറിയുന്നില്ല എന്ന അവസ്ഥ നിലവിലുണ്ട്എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News