നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി ഊര്‍ജിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി ജി.ആര്‍. അനില്‍ കൈരളി ന്യൂസിനോട്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല. പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് ഇപ്പോഴും നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
Also read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പലചരക്ക് കടക്കാരൻ അറസ്റ്റിൽ
കഴിഞ്ഞ ഏഴ് വര്‍ഷമായി ഫലപ്രദമായ മാര്‍ക്കറ്റ് ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിവരുന്നത്. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ അടക്കം വിശദമായ പരിശോധന നടത്തിവരുന്നുണ്ട്. ഒരോ തവണ വില വര്‍ധനവ് സംഭവിക്കുമ്പോഴും കേരളത്തിന്റെ പൊതു മാര്‍ക്കറ്റിലും കമ്പോളങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലുമടക്കം വിശദമായ പരിശോധനയാണ് നടക്കുന്നത്. സര്‍ക്കാരിനെതിരെ പല വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിയുന്നില്ല. സംസ്ഥാനത്തെ പൊതുവിതരണ രംഗം ഫലപ്രദമാണ്. സംസ്ഥാനത്തിന് ആവശ്യമായ അരി കേന്ദ്രം നല്‍കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ അറിയുന്നില്ല. അനുവദിച്ച അരി കൃത്യമായി ജനങ്ങളില്‍ എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here