ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും ജനങ്ങളുടെ പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കരുതലും കൈത്താങ്ങും ചിറയിന്‍കീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങല്‍ മാമം പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ അടുത്തെത്തി പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഈ ജനസൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
അദാലത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് പുറമേ നിരവധി അപേക്ഷകളാണ് പൊതുജനങ്ങള്‍ അദാലത്ത് വേദികളില്‍ നേരിട്ട് സമര്‍പ്പിക്കുന്നത്. ഇത് അദാലത്തിനോടുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അദാലത്തിലെത്തുന്ന അപേക്ഷകള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ നടത്തുന്ന കഠിനമായ പരിശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സന്നിഹിതനായിരുന്നു. ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ശശി എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു.
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സലില്‍, ജില്ലാ കളക്ടര്‍ അനുകുമാരി, എഡിഎം ടി.കെ വിനീത്, ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ ജേക്കബ് സഞ്ജയ് ജോണ്‍ എന്നിവരും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here