മുഴുവൻ കാർഡുകാർക്കും മസ്റ്ററിംഗ് അവസരം ലഭ്യമാക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കും: മന്ത്രി ജി ആർ അനിൽ

മുൻഗണന കാർഡുകാരുടെ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രസർക്കാരിൻറെ നിർദ്ദേശമെന്ന് മന്ത്രി ജി ആർ അനിൽ. ഇതിൽ മുഴുവൻ കാർഡുകാർക്കും അവസരം ലഭ്യമാക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കും. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘എന്റെ കൈയില്‍ തീ പിടിച്ചു; 2019ല്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു’; വെളിപ്പെടുത്തലുമായി സിറാജ്

ഓൺലൈൻ വഴി തെറ്റായ പ്രചരണങ്ങൾ വ്യാപകമായി നടക്കുന്നു. ഇക്കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്നും മുഴുവൻ ക്രമീകരണങ്ങളും സർക്കാർ നടത്തും.കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി മാസ്റ്ററിംഗിനുള്ള സൗകര്യം ഒരുക്കുമെന്നും ഘട്ടംഘട്ടമായി മസ്റ്ററിംഗ് പൂർത്തിയാക്കും. ആശങ്കപ്പെട്ട് ആരും ഓടിയെത്തേണ്ട കാര്യമില്ല എന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് 1715 740 മസ്റ്ററിംഗ് പൂർത്തിയാക്കി.ഇന്ന് മാത്രം 1,76408 പേർ മസ്റ്ററിംഗ് നടത്തി.വലിയ പ്രതിസന്ധി ആണെന്നത് വ്യാജപ്രചരണം ആണ്. മാർച്ച് 31നകം പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ ലഭിക്കില്ല എന്നത് വ്യാജപ്രചരണം.വരും ദിവസങ്ങളിൽ മഞ്ഞ കാർഡുകാർക്ക് മസ്റ്ററിംഗ് ആണ്. അടുത്ത കാർഡ്കാരുടെ മസ്റ്ററിംഗ് തീയതി പിന്നീട് അറിയിക്കും.

ALSO READ: കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ പൊതുമേഖല സ്ഥാപനങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സമീപനമാണ് കേരളത്തിന്: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News