സപ്ലൈകോയിൽ മാർക്കറ്റ് വിലയേക്കാൾ 35 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. ഒരു സ്ഥാപനത്തിൽ നിന്ന് ഒരുൽപ്പന്നവും ലഭിക്കാത്തതാണോ സ്ഥാപനം മെച്ചപ്പെട്ട് ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതാണോ നല്ലത് എന്നും മന്ത്രി ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ALSO READ: ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല
2016 മുതൽ അഞ്ചു വർഷം വില വർദ്ധിപ്പിക്കില്ല എന്നാണ് പറഞ്ഞിരുന്നതെന്നും അത് വർദ്ധിപ്പിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. വിപണി വിലയിലെ വ്യത്യാസം അനുസരിച്ച് നിരക്കിൽ മാറ്റം വരും. മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യുന്നതിലൂടെ സപ്ലൈകോയുടെ നഷ്ടം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു
2016 ലാണ് മാർക്കറ്റ് വിലയെക്കാൾ 26 % കുറവിൽ സപ്ലൈകോ സബ്സിഡി സാധനങ്ങൾ നൽകാൻ തീരുമാനിച്ചത്. അത് ഇത്രയും നാൾ തുടർന്നുവെന്നും ഇത് സപ്ലൈകോയെ വല്ലാത്ത പ്രതിസന്ധിയിലാഴ്ത്തിയെന്നും മന്ത്രി പറഞ്ഞു. ഇതേ തുടർന്നാണ് ഒരു സമിതിയെ വർധനവ് പരിശോധിക്കാൻ നിയോഗിച്ചത്.
ഒരു പൊതുമേഖല സ്ഥാപനവും പൂട്ടി പോകരുത് എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭാരം കൂടുതൽ അടിച്ചേൽപ്പിക്കണം എന്നതല്ല സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ പ്രവർത്തനം മികച്ചതാകണം എന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
വിപണി വിലയിൽ വലിയ നിരക്ക് വർദ്ധനവ് ഉണ്ടാകുമ്പോൾ സപ്ലൈകോയും സർക്കാരും ആലോചിച്ച് മാത്രമേ നിരക്ക് പുനക്രമീകരിക്കൂ സപ്ലൈകോയിലെ സാധനങ്ങളുടെ വിലവർദ്ധനവിനെ കുറിച്ച ജനങ്ങളെ സർക്കാർ ബോധ്യപ്പെടുത്തും. വിപണി വിലയിൽ ഉൽപ്പന്നങ്ങൾക്ക് നിരക്ക് കുറയുമ്പോൾ സപ്ലൈ കോയിലും നിരക്ക് കുറയ്ക്കും.വിപണിയിൽ നിരക്ക് കൂടുമ്പോൾ നിരക്ക് പുനക്രമീകരിക്കുന്നത് ആലോചിച്ചു മാത്രമി ചെയ്യൂ എന്നും മന്ത്രി പറഞ്ഞു.വളരെ വേഗത്തിൽ സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ ഉറപ്പാക്കും. അരി വില വർധിക്കാതിരിക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കാമോ അതൊക്കെ ചെയ്യും.
ALSO READ: ‘ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്’, തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്
ഭാരത് അരിയെ കുറിച്ചും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ 24 രൂപയ്ക്ക് ഇതേ അരിയാണ് നൽകിക്കൊണ്ടിരുന്നതെന്നും അതുതന്നെയാണ് 29 രൂപ നിരക്കിൽ ഇപ്പോൾ ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഇത് ജനങ്ങൾക്ക് ഗുണകരമായ ഒന്നല്ല എന്നും സപ്ലൈകോ മുഖാന്തരം കേന്ദ്രത്തിന്റെ അരി നൽകിയാൽ എന്താണ് കുഴപ്പമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here