ഓണം വിപണിയിൽ നല്ല ഇടപെടൽ നടത്താൻ കഴിഞ്ഞു, നെല്ല് സംഭരണത്തിൽ കർഷകരെ സഹായിക്കുന്ന നിലപാട് ആണ് സർക്കാരിന്റേത്; മന്ത്രി ജി ആർ അനിൽ

ഓണം വിപണിയിൽ നല്ല ഇടപെടൽ നടത്താൻ കഴിഞ്ഞു എന്ന് മന്ത്രി ജി ആർ അനിൽ. മുൻ വർഷങ്ങളെക്കാൾ മികച്ച രീതിയിൽ ഇത്തവണ വിൽപന നടത്താൻ കഴിഞ്ഞുവെന്നും സപ്ലൈകോയ്ക്ക് 30 കോടിയുടെ ബാധ്യത ഉണ്ടായി എന്നും മന്ത്രി പറഞ്ഞു.

ALSO READ:വികസനത്തെ അലങ്കോലപ്പെടുത്താണ് യു ഡി എഫ് ശ്രമിക്കുന്നത്; ഇ പി ജയരാജന്‍

കർഷകരെ സഹായിക്കുന്ന നിലപാടാണ് നെല്ല് സംഭരണത്തിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയുമായി കിറ്റ് വാങ്ങാൻ സൗകര്യമുണ്ട്. 3 ഇനം സബ്സിഡി ഇനങ്ങൾ കുറവില്ലാതെ വിതരണം ചെയ്തു. 83 ശതമാനം കാർഡ് ഉടമകൾ റേഷൻ അരി വാങ്ങി എന്നും മന്ത്രി പറഞ്ഞു. 5, 25,000 കിറ്റുകൾ ആകെ വിതരണം ചെയ്തു എന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ഇന്ന് കിറ്റ് വിതരണം നടക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്നു പണം വരാൻ വൈകുന്നു.637 കോടി രൂപ കൂടിശികയുണ്ട്.കർഷകർക്ക് വായ്പയായി നൽകുന്ന തുക തിരിച്ചടയ്ക്കുന്നത് സർക്കാർ. അടുത്ത തവണ കേരള ബാങ്കുമായി ചേർന്ന് കൂടുതൽ വേഗത്തിൽ പണം നൽകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:തൃശ്ശൂരിൽ വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി

കർഷകർക്ക് വായ്പയായി നൽകുന്ന തുക തിരിച്ചടയ്ക്കുന്നത് സർക്കാർ ആണ്. 2,50,373 കർഷകരിൽ നിന്നാണ് നെല്ല് സംരംഭിച്ചത്. 2070.71 കോടിയുടെ നെല്ല് സംഭരണമാണ് നടത്തിയത്. 20,000 ത്തോളം കർഷകർക്കാണ് ഇനി തുക കൊടുക്കാനുള്ളത്. അത് കൊടുത്തു കൊണ്ടിരിക്കുന്നു.50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും തുക നൽകി.ഇനി നൽകാനുളളത് 216 കോടി രൂപ മാത്രം എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News