ഇന്നത്തെ സാഹചര്യത്തില്‍ പാലക്കാട് ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി ജി ആര്‍ അനില്‍. സന്ദീപ് വാര്യരെ കണ്ടിട്ടല്ലല്ലോ ഞങ്ങള്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും വികസനത്തിന്റെ കാര്യത്തില്‍ പാലക്കാട് പിന്നോക്കാവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
സരിന്‍ വന്നതും സന്ദീപ് വന്നതും ഒരേ തരത്തില്‍ അല്ല. യുഡിഎഫില്‍ നിന്ന് മടുത്തിട്ടാണ് സരിന്‍ എല്‍ഡിഎഫിലേക്ക് വന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്നും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന കാര്യമാണ് ഇത്തരമൊരു വര്‍ഗീയകൂട്ട് കേരളം അംഗീകരിക്കണോ എന്നും എ കെ ബാലന്‍ ചോദിച്ചു.
ആർഎസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് പറയാൻ സന്ദീപ് തയാറാകണം. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ തയാറാകണം എന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.
വർഗീയ ശക്തികളോടും ഭീകര ശക്തികളോടും മുസ്ലിം ലീഗ് വിധേയപ്പെട്ടു പോവുകയാണ്. രണ്ട് വോട്ടിന് മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുത്തുന്നയാളാണ് കെ എം ഷാജി. അതിൽ അയാൾ റിസർച്ച് നടത്തുകയാണെന്നും എ കെ ബാലൻ പറഞ്ഞു.
മുഖ്യമന്ത്രി തങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്നും മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റ് എന്ന നിലയിൽ നടത്തിയ രാഷ്ട്രീയ വിമർശനമാണത്. എസ്ഡിപിഐ, ജമാഅത്തുമായി ഇതുവരെ ഇത്ര നിർലജ്ജമായി യുഡിഎഫ് കൂട്ടു കൂടിയിട്ടില്ല. മുസ്ലിം ലീഗിനും സമീപകാലത്ത് ഇവരോടുള്ള നിലപാടിൽ മാറ്റമുണ്ടായി. ഇത് ഉപയോഗിക്കാൻ പോകുന്നത് ആർഎസ്എസാണ് എന്നും എ കെ ബാലൻ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here