റേഷന്‍ വ്യാപാരികളുടെ സമരം; റേഷന്‍ കടകള്‍ അടച്ചുപൂട്ടുന്ന നിലപാട് സര്‍ക്കാരിനില്ല: മന്ത്രി ജി ആര്‍ അനില്‍

g r anil

റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. പൊതുവിതരണ മേഖലകളില്‍ സംഘടനകള്‍ സമരം നടത്താറുണ്ട്, അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുമുണ്ടെന്നും അത് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

റേഷന്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് വാതില്‍ പടി മേഖലയിലുള്ളവരുമായി ചര്‍ച്ചചെയ്തത്. അതില്‍ തീരുമാനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. റേഷന്‍ ലൈസന്‍സികളുടെ വേതന വര്‍ദ്ധനവിന്റെ കാര്യത്തിലും മന്ത്രി പ്രതികരിച്ചു.

Also Read : സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ; എ കെ ബാലൻ

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അവര്‍ക്ക് അറിയാവുന്നതാണല്ലോ എന്നും അവര്‍ പറയുന്നത് ന്യായം തന്നെയാണെന്നും മന്ത്രി പറഞ്ഞു. കേരളമാണ് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന സംസ്ഥാനം. വേതന വര്‍ദ്ധനവ് പരിഗണനയിലാണെന്നും പൊതുവേ രംഗത്ത് കഴിഞ്ഞ മാസത്തേക്കാള്‍ വിതരണത്തില്‍ 6% വര്‍ധന ഉണ്ടായി എന്നും മന്ത്രി വ്യക്തമാക്കി.

സമരങ്ങള്‍ ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്ന രീതിയിലേക്ക് എത്തിക്കരുത്. റേഷന്‍ കടകള്‍ അടച്ചുപൂട്ടുന്ന നിലപാട് സര്‍ക്കാരിനില്ല. പുതിയ കടകള്‍ക്ക് വേണ്ടി നൂറുകണക്കിന് അപേക്ഷകള്‍ വരുന്നുണ്ട്. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകരുതെന്നും ഇത് ഒരു ദിവസത്തെ സമരമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

അനിശ്ചിതകാല പ്രശ്‌നമുണ്ടായാല്‍ ചര്‍ച്ച ചെയ്യും. സമരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചര്‍ച്ച ചെയ്യും. ഉടന്‍തന്നെ ചര്‍ച്ച നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News