വിപണി ഇടപെടലിനായി കേന്ദ്ര സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നും ഇത് ബാധിക്കാതിരിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവെന്നും മന്ത്രി ജി ആർ അനിൽ. നിയമസഭാ സമ്മേളനത്തിന്റെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽകർഷകർക്ക് ലഭിക്കേണ്ട താങ്ങുവില കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. ഈ നഷ്ടം സഹിച്ചുകൊണ്ടും കെ റൈസ് വിതരണം ചെയ്യുകയാണ്. 41 രൂപയുടെ അരി 12 രൂപ കുറച്ചാണ് വിതരണം ചെയുന്നത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾ കാരണം അർഹരായവർക്ക് റേഷൻ ലഭിക്കുന്നില്ല.
Also Read: 18 സീറ്റ് കിട്ടിയിട്ടും തമ്മിലടി തീരാതെ കോൺഗ്രസ്; തൃശൂർ ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ പോസ്റ്റർ
എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുക എന്നതാണ് സർക്കാർ നയം. കേന്ദ്രസർക്കാർ നയം മണ്ണെണ്ണ വിതരണത്തിലും പ്രതിസന്ധി ഉണ്ടാക്കുന്നു. നവകേരള സദസ്സിൽ ഭക്ഷ്യവകുപ്പിന് ലഭിച്ച 97% പരാതികൾ തീർപ്പാക്കി. ഇതുവരെ 23.68 ലക്ഷം പേർ കെ റൈസ് വാങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യവിതരണം താറുമാറായെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. പർവതീകരിച്ചുള്ള വാർത്തകൾ നൽകുന്നു. 70% റേഷൻ കടകളിലും രണ്ട് മാസത്തേക്കുള്ള സാധങ്ങൾ നിലവിലുണ്ട്.
Also Read: പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം; അവസാന ഓവറിൽ 3 വിക്കറ്റെടുത്ത് ബൂംറ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here