‘ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ വര്‍ധനവ് ഉണ്ടാകും’; കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷനില്‍ വര്‍ധനവ് ഉണ്ടാകുമെന്ന കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി തൊട്ടില്‍പാലം യൂണിറ്റിലെ കണ്ടക്ടര്‍ ടി പി അജയനെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.

ALSO READ:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷനില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കണ്ടക്ടര്‍ അജയന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനോട് ആവശ്യപ്പെടുകയും, അടുത്ത ദിവസം തന്നെ നിര്‍ദേശം നടപ്പില്‍ വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ജീവനക്കാരന്റെ ആവശ്യപ്രകാരം സമയം പുനഃക്രമീകരിച്ച് നല്‍കിയത് പരിശോധിച്ചപ്പോള്‍ കളക്ഷനില്‍ വര്‍ദ്ധനവ് ബോധ്യപ്പെട്ട മന്ത്രി, കണ്ടക്ടര്‍ ടി പി അജയനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.

ALSO READ:ആലപ്പുഴയിൽ ഒരു വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിച്ചു; കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പിതാവിന് അയച്ചുനൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News