‘ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞുനിന്ന മാതൃസങ്കൽപ്പമായിരുന്നു കവിയൂർ പൊന്നമ്മ’: അനുശോചിച്ച് മന്ത്രി ഗണേഷ് കുമാർ

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ. അനുഗ്രഹീതമായ അഭിനയ മികവിലൂടെ തലമുറകൾ കടന്ന് ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞുനിന്ന മാതൃസങ്കൽപ്പമായിരുന്നു ‘കവിയൂർ പൊന്നമ്മ എന്ന് മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

Also read:‘പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും,ജീവിക്കുക തന്നെയായിരുന്നു’ : അനുശോചിച്ച് മോഹൻലാൽ

അനുശോചന കുറിപ്പിന്റെ പൂർണ രൂപം:

മലയാള സിനിമയുടെ പ്രിയ നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.അനുഗ്രഹീതമായ അഭിനയ മികവിലൂടെ തലമുറകൾ കടന്ന് ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞുനിന്ന മാതൃസങ്കൽപ്പമായിരുന്നു കവിയൂർ പൊന്നമ്മ എന്ന് ഗണേഷ് കുമാർ.

Also read:കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

മലയാള ചലച്ചിത്ര ലോകത്തിന് അപരിഹാര്യമായ നഷ്ട്ടം സൃഷ്ടിക്കുന്ന പൊന്നമ്മച്ചേച്ചിയുടെ വേർപാടിൽ ദുഃഖഭരിതമായ മനസ്സോടെ അനുശോചനം രേഖപ്പെടുത്തുന്നതായി കെ. ഗണേഷ് കുമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News